ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ: വീണ്ടുമൊരു മഹായുദ്ധം!
കൊറോണ: വീണ്ടുമൊരു മഹായുദ്ധം!
ലോകമെങ്ങും കൊറോണ ഭീതിയാൽ നിശ്ശബ്ദമാണ്, ആറ്റംബോംബിന്റെയും ഹൈഡ്രജൻ ബോംബിന്റെയും തീ തുപ്പുന്ന തോക്കിന്റെയും കാതടപ്പിക്കുന്ന ശബ്ദങ്ങളോ പോർവിളികളോ ഒന്നുമില്ലാതെ ലോകം മുഴുവൻ കോവിഡ് 19 ന് എതിരെ യുദ്ധം ചെയ്യുന്നു. ഇതായിരിക്കാം "മൂന്നാം ലോകമഹായുദ്ധം ". ഈ യുദ്ധം നമുക്കെല്ലാപേർക്കും ഒരുമിച്ച് ജയിച്ചേ പറ്റൂ. ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ (കോവിഡ് 19) വൈറസ്സിനെ ലോകം മുഴുവൻ വിഴുങ്ങാൻ ശക്തിയുള്ള മഹാമാരിയായി WHO പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കാനായി ഒരു മരുന്ന് കണ്ടു പിടിക്കാത്തിടത്തോളം കാലം വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുകയുമാണ് ഏക പോംവഴി. മാസ്കുകളുടെ ഉപയോഗവും കൈകൾ ഇടക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകുന്നത് ഈ ഒരു അവസ്ഥയിൽ നാം ശീലമാക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രവാസികൾ കൂടുതലാണ്. അത് തന്നെയാണ് ആദ്യ കോവിഡ് രേഖപ്പെടുത്താൻ കാരണമായതും. കോവിഡിന്റെ ലോകവ്യാപനം തടയുന്നതിനായി ലോകത്തുടനീളം ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡിനെ തുരത്തുന്നതിൽ വൻകിട രാഷ്ട്രങ്ങളെ പിന്നിലാക്കിക്കൊണ്ട് നമ്മുടെ കൊച്ചു കേരളം മുന്നേറുകയാണ്. അതിനായി നമ്മുടെ സർക്കാരും ജനസേവകരും ആരോഗ്യ പ്രവർത്തകരും സായുധസേനയും നമുക്കൊപ്പമുണ്ട്. കോവിഡിനെ തുരത്താൻ ഇന്ത്യയോടൊപ്പം തന്നെ കേരളവും സർവ്വായുധങ്ങളും സ്വരൂപിച്ചു കഴിഞ്ഞു. എനിക്കുറപ്പുണ്ട് കൂട്ടുകാരുമായൊത്ത് ആർത്തുല്ലസിച്ചിരുന്ന ആ കാലം തിരികെ ലഭിക്കും, വീണ്ടും കൈകൾ കോർത്ത് വിദ്യാലയത്തിന്റെ പടികൾ ചവിട്ടുവാൻ ഞങ്ങൾക്ക് കഴിയും. പെൻഷൻ പറ്റുമ്പോൾ മുത്തശ്ശിയുടെ മുഖത്ത് കണ്ട ആ പുഞ്ചിരി കോവിഡ് എന്ന മഹാമാരിയുമായി പൊരുതി വിജയം കൈവരിക്കുമ്പോൾ നമ്മൾ എല്ലാവരുടെയും മുഖത്ത് വിരിയുമെന്ന് എനിക്കറിയാം; കാരണം ഇത് കേരളമാണ് , ഉറച്ച തീരുമാനമുള്ള പോരാളികളുടെ നാട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ