കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/ഗുണപാഠം

ഗുണപാഠം


ഒരിടത്ത് ഒരു സന്യാസി ഉണ്ടായിരുന്നു. സന്യാസിക്ക് കൂട്ടായി ഒരു ശിഷ്യനും ഉണ്ടായിരുന്നു. ആ ശിഷ്യൻ സന്യാസിയെ ദൈവമായിട്ടാണ് കാണുന്നത്. സന്യാസി പക്ഷേ ആ ശിഷ്യനെ ഒരു പാട് ജോലി ചെയ്യിപ്പിക്കുമായിരുന്നു.എന്നാലും ആ ശിഷ്യൻ സന്യാസിയുടെ മഠത്തിൽ തന്നെ കഴിഞ്ഞു. ഒരു ദിവസം സന്യാസി വലിയ ഒരു ധ്യാനത്തിലായിരുന്നു അപ്പോൾ ആ സമയത്ത് അദ്ദേഹത്തിന്റെ ശിഷ്യൻ. അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിന്നു. സന്യാസിയുടെ ധ്യാനം കഴിയുന്നത് വരെയും അതിൽ നിന്നും ഈ ശിഷ്യൻ പിന്മാറാതെ തന്നെ അദ്ദേഹത്തെ നോക്കി കൊണ്ടിരുന്നു. അതിൽ നിന്നും ശിഷ്യൻ ഒരു പാഠം പഠിച്ചു എന്താണെന്നോ ഒരു കാര്യം നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ തന്നെ നമ്മൾ മുഴുകി അതിനെ മാത്രം ശ്രദ്ധിക്കണം. ഇതാണ് നമ്മൾ ഈ കഥയിൽ നിന്നും ഗുണപാഠമായി മനസ്സിലാക്കുന്നത്.

സിന്ധ്യ. ആർ
9 B കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]