ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കോവിഡ് കോവിഡ് കോവിഡ് എങ്ങും
കോവിഡ് കോവിഡ് കോവിഡ്
ചെണ്ടുമല്ലിക്കണക്കിരിക്കും
എങ്ങുന്നു വന്നീ വീരൻ
ചൈനയിലുണ്ടൊരു ദേശം
വുഹാനെന്നൊരു ദേശം
അവിടെ നിന്ന് വന്നീ വൈറസ്
ലോകമെങ്ങും പരന്നൂ
പിടിച്ചുകെട്ടാൻ നോക്കീ പലരും
അടക്കി നിർത്താൻ നോക്കീ
വിഫലം വിഫലം എല്ലാം വിഫലം
വൈറസ് പടർന്ന് പന്തലിച്ചല്ലോ
കേരളത്തിലുമെത്തി വൈറസ്
എങ്ങും പടർന്നു കയറാൻ
പക്ഷെ എന്തു പറ്റീയെന്നോ
പിറകെ വന്നൂ ജനതാകർഫ്യൂ ലോക്ക്ഡൗൺ
എടുത്തു ഞങ്ങൽ ഹാൻഡ് വാഷ്
കഴുകി ഞങ്ങൾ കൈകൾ
ധരിച്ചു ഞങ്ങൾ മാസ്കും
തേച്ചു സാനിറ്റൈസറും
ശുചിത്വശീലം പഠിച്ചു ഞങ്ങൾ
പൊരുതീ കോവിഡിനെതിരെ
വീട്ടിലിരിക്കും ഞങ്ങൾ
പ്രാർത്ഥിക്കും ഏവർക്കുമായി

അർജുൻ വിനായക്
5ബി ഗവ .യു.പി.എസ് .ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]