എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/കൊറോണവൈറസിനെചെറുക്കാൻ .............

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണവൈറസിനെചെറുക്കാൻ ................' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണവൈറസിനെചെറുക്കാൻ .............
<essay>
 കൊറോണ വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പോഷ​ക​ഗുണമുള്ളഭക്ഷണംകഴിച്ച്രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി കൂട്ടുന്നതെന്ന് നോക്കാം....

കുരുമുളക്

         കുരുമുളക് മികച്ച ഔഷധമാണെന്ന കാര്യം നമുക്കറിയാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. വിറ്റാമിൻ സി ധാരാളംഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു. ദഹനപ്രശ്നങ്ങൾ വരുമ്പോൾ പലരും ആശ്രയിക്കുന്നത് കുരുമുളകിനെയാണ്.രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ റേറ്റ് ഉയർത്തുന്നു.മാത്രമല്ല അനാവശ്യ കലോറിഇല്ലാതാക്കുന്നതിനും കുരുമുളക് സഹായിക്കും.

ഇഞ്ചിയും വെളുത്തുള്ളിയും

             ഇഞ്ചിയും വെളുത്തുള്ളിയും ചേർന്ന മിശ്രിതം ശരീരത്തിന് അമൃത് പോലെയാണ്. എത്ര കടുത്ത ശരീരവേദനയും ഈ മിശ്രിതം കഴിച്ചാൽ പടി കടക്കും. ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി,ഒരു ക്യാരറ്റ് എന്നിവ ചേർച്ച് ജ്യൂസ് അടിച്ച് കുടിച്ചാൽ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ്. 
   തുളസി           ആദ്യകാലം മുതലേ തുളസി കയ്യെത്തും ദൂരത്ത് കിട്ടാവുന്ന ഔഷധമായി നമ്മുടെ മുറ്റത്തുണ്ട്. ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത് 

ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോൾ വെള്ളത്തിൽ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്

തേനും   മഞ്ഞളും.           

രോഗപ്രതിരോധ ശേഷി വർദ്ധിക്കാനും സൗന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് തേനും മഞ്ഞളും. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാൻസറും ട്യൂമറുമെല്ലാം തടയാൻ മഞ്ഞളും വെളിച്ചെണ്ണയും കലർത്തിയ മിശ്രിതം ഏറെ ഗുണകരമാണ്.

</essay>
അഫ്‌സീന യൂസഫ്
9 A എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]