എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/ ബാല്യത്തിൻ ഹരിതഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GirijaLal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബാല്യത്തിൻ ഹരിതഭംഗി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യത്തിൻ ഹരിതഭംഗി

മ‍ൂകമാം ജീവിതവീഥിയിൽ ഞാൻ
ഓർത്ത‍ുപോമെൻ ബാല്യകാലം
ഇന്ന് താഴിട്ടടച്ചൊരെൻ ജീവിതവീചിക
അന്ന് പാടെ ത‍ുറന്നൊരെൻ പ‍ുസ്‍തകമായി
അന്ന് പാടാൻ ത‍ുടങ്ങ‍ുന്ന പാട്ടിൻ
വരികളിൽ മ‍ുഗ്ധമാം പ‍ൂവിന്റെ സ്മരണ കാണ‍ും
പച്ചയാം മ‍ൂട‍ുപടം ഏറ്റ‍ുവാങ്ങിക്കൊണ്ട്
ന‍ൃത്തമാട‍ുന്നൊര‍ു ഹരിതഭംഗി
അന്ന് മിഴികളിൽ നിറയ‍ുമെൻ വർണപ്പകിട്ടാർന്ന
ശലഭമിനിയെന്തിത്ര മ‍ൂകം
ഞാൻ ഓർക്ക‍ുന്ന ഓർമ്മകളിൽ എങ്ങ‍ും
വിളങ്ങിട‍ും ഓമനയാമെൻ കിടാങ്ങള‍ും
പാടത്തിൻ പച്ചപ്പിൻ പട്ട‍ുവിതച്ചൊരെൻ
മ‍ുറ്റത്ത‍ു നിൽക്കയാണെന്റെ ബാല്യം
ഞാൻ കാണ‍ുന്ന‍ു ബാല്യമെ അന്ന‍ു
നിന്റെ ഓർമകളിൽ പോല‍ും ഹരിതഭംഗി
ഇന്ന് ഞാൻ ഓർത്ത് വേദനിക്ക‍ുന്ന‍ു
ബാല്യമെ നിന്റെ ഭംഗിയാം ഹരിതത്തിനെന്ത‍ുപറ്റി
ഹരിതമാം ജഡയ‍ുടെ ബന്ധനത്തിൽ നിന്ന്
ഏകനായി നീയങ്ങ് ദ‍ൂരെയായി
ഖേദമാണ് എനിക്കതിനിന്ന‍ു ഫലം
ഞാൻ ഓർക്ക‍ുന്ന‍ു നിന്നെ ഖേദത്തോടെ
ഞാൻ എന്ന‍ുമെന്ന‍ും നിന്നെ ഓർത്തിട‍ുന്ന‍ു


 

അൽഫിയ
9 B NRPMHSS KAYAMKULAM
KAYAMKULAM ഉപജില്ല
MAVELIKARA
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത