ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} <center> <poem> ലോകം മുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ലോകം മുഴുവൻ പടർന്നിതാ
കൊറോണ എന്ന മഹാമാരി
ഭീതിയുടെ അന്ധകാരത്തിലേക്ക്
മാനവ ജീവനെ നയിക്കയാണത്
ചൈനയിൽ പിറന്ന്
ലോകരാജ്യങ്ങളിൽ വിളയാടിയിതാ
ഭാരതമാതാവിൻ മുന്നിലും
വന്നു നിൽക്കുന്നു
എന്നാൽ നാം അതിജീവിക്കും
ഭാരതമാതാവിൻ പ്രപഞ്ച മാതാവിൻ
കരുതലിന്റെ കരങ്ങളിൽ തന്റെ മക്കളെ സുരക്ഷിതരാക്കുന്നു
കൊറോണയെന്ന വില്ലനെ
പറിച്ചെറിഞ്ഞ് സ്നേഹത്തിന്റെ
പ്രകാശം പരത്താൻ ഒരുങ്ങുന്നു നാം
മാനുഷികവും അമാനുഷികവും
നന്മയും തിന്മയും
തമ്മിലുള്ള യുദ്ധത്തിൽ
നാം വിജയിക്കും
പ്രതിരോധമില്ല ചികിത്സയില്ലിതിന്
വ്യക്തിശുചിത്വമാണ് ഏക രക്ഷ
സാമൂഹികാകലം പാലിച്ച് നാം
കൊറോണയുടെ നീരാളിപ്പിടുത്തം ചുഴറ്റിയെറിയും
കൈകൾ കഴുകി ചങ്ങല പൊട്ടിച്ച്
"ബ്രേക്ക് ദ ചെയിൻ" ക്യാമ്പയിനിൽ പങ്കാളിയാവും നാം
അതിജീവിക്കും അതിജീവിക്കും
ലോകം മുഴുവൻ നന്മയുടെ
ദീപം തെളിയിക്കും നാം
ഒരുമയുടെ ദീപം തെളിയിക്കും നാം
തോൽക്കില്ല നാം, അതിജീവിക്കുമിതിൽ നിന്നും.

റിഷിക പി
8 എഫ്
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത