എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം
പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ
ലോകം നിർബന്ധിത ലോക് ഡൗണിലേക്ക് മാറിയപ്പോൾ അതിന്റെ ഗുണം ഏറ്റവും ലഭ്യമായത് പരിസ്ഥിതിക്ക് .
പരിസ്ഥിതി സ്വയം ശുദ്ധീകരണത്തിലേക്ക് പോയ കാഴ്ച നവമാധ്യമങ്ങളിലൂടെ നാം അറിഞ്ഞത് ഈ കാലത്താണ്. വ്യവസായ ശാലകളും വാഹനങ്ങളും പുറന്തള്ളുന്ന മാലിന്യത്താൽ പുകമായ മായ നമ്മുടെ തലസ്ഥാന നഗരിയുടെ അന്തരീക്ഷം തെളിഞ്ഞത് ഇതിനുദാഹരണമാണ്. മനുഷ്യന്റെ കടന്നാക്രമണം പ്രകൃതിയെ എത്രമാത്രം മലിനമാക്കുന്നുവെന്ന് നാം അറിയേണ്ടത് അത്യാവശ്യമാണ്.
വൃത്തി ശൂന്യമായ അന്തരീക്ഷം മാനവ കുലത്തെ മാരക രോഗങ്ങളിലേക്ക് തള്ളിവിടുന്നു. വ്യക്തിശുചിത്വം മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കും
കോവിസ് - 19 പോലുള്ള വൈറസ് രോഗങ്ങളിൽ നിന്നും ശരിയായ ശുചിത്വം മനുഷ്യനെ സംരക്ഷിക്കും
പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ കടന്നാക്രമണം പരിസ്ഥിതിക്ക്
ഏല്പിക്കുന്ന ആഘാതം വളരെ വലുതാണ്. കാട്ടുതീ പോലുള്ള ദുരന്തങ്ങളാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മാത്രമല്ല ഒരു കൂട്ടം പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥയും കൂടിയാണ് നശിക്കുന്നത്. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് ശരിയായി നിലനിർത്തുന്നതിൽ വലിയപങ്കാണ് വൃക്ഷങ്ങൾക്കുള്ളത്. ഇവയുടെ നശീകരണം അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂട്ടുന്നതിനും അന്തരീക്ഷതാപനില ക്രമാതീതമായി വർദ്ധിക്കുവാനും കാരണമാകുന്നു.
നമ്മുടെ ഭൂമിയുടെ നല്ല നാളെയ്ക്കായി പുതു തലമുറയെ പ്രാപ്തമാക്കേണ്ടത് വളരെ അനിവാര്യമാണ്. ഓരോ വീട്ടിലും വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും
വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കാൻ അവരെ ശീലിപ്പിക്കാം. ജലാശയങ്ങളും പുഴയോരങ്ങളും സംരക്ഷിക്കുവാനായി കണ്ടൽച്ചെടികൾ വച്ചു പിടിപ്പിക്കാം അങ്ങനെ നമ്മുക്ക് പ്രകൃതിയുടെ മിത്രങ്ങളാകാം.
നന്ദന . എസ് . എസ് ക്ലാസ്സ് : മൂന്ന് ലേഖനം