സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/സ്വയം വരുത്തിയ വിന
സ്വയം വരുത്തിയ വിന
ഒരു നാട്ടിൻപുറത്ത് ഒരു വിധവയായ അമ്മ താമസിച്ചിരുന്നു. അമ്മയ്ക്ക് രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു. ഒരു വെറ്റിലതോട്ടത്തിൽ ആണ് അമ്മ പണിയെടുക്കുന്നത്.അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അമ്മ മക്കളെ പോറ്റുന്നത്.അതിരാവിലെ അഞ്ചുമണിക്ക് അമ്മ തോട്ടത്തിൽ പോകും.തോട്ടത്തിൽ എത്താൻ വൈകിയാൽ തോട്ടത്തിലെ ഉടമസ്ഥൻ ശമ്പളം കുറയ്ക്കുമായിരുന്നു.സന്ധ്യ ആകുമ്പോഴാണ് അമ്മ വീട്ടിൽ തിരികെ എത്തുന്നത്.അതുവരെ മക്കൾ രണ്ടും പട്ടിണിയിൽ ആയിരിക്കും.രാത്രി മാത്രമാണ് ഭക്ഷണം. ബാക്കിവരുന്ന ആഹാരം രാവിലത്തേക്ക് മാറ്റി വയ്ക്കും. അങ്ങനെ കഷ്ടിച്ച് രണ്ടു നേരം മാത്രം ഭക്ഷണം. ദിവസങ്ങൾ നീങ്ങി ഒരു ദിവസം രണ്ടുപേരും ചിന്തിച്ചു. ഈ നശിച്ച തോട്ടത്തിൽ നമ്മുടെ അമ്മ പണിയെടുക്കുന്നത് കൊണ്ടാണല്ലോ നമുക്ക് ഈ ഗതികേട്.മക്കളിൽ മൂത്തയാൾ ഇത്തിരി ബുദ്ധിസാമർത്ഥ്യം ഉള്ളവനാണ്.അവൻ പറഞ്ഞു നമുക്ക് ഈ തോട്ടത്തെ വിഷലായിനി തളിച്ച് നശിപ്പിച്ചാലോ ? രണ്ടാമൻ പറഞ്ഞു "ഇത് വല്ലതും നടക്കുമോ?"അന്നു ഞായറാഴ്ചയായിരുന്നു. ഇന്നു പണിയില്ല. അമ്മ ഒരു കല്യാണ ചടങ്ങിനായി ബന്ധുവിനെ വീട്ടിൽ അയൽ ഗ്രാമത്തിലേക്ക് പോയി. അവർ ഈ അവസരം ഉപയോഗിക്കാൻ തീരുമാനിച്ചു. രണ്ടുപേരും തോട്ടത്തിൽ ചെന്ന് അവർ നിർമിച്ച മാരകമായ വിഷം ഉപയോഗിച്ച് വെറ്റില തോട്ടത്തെ മുഴുവൻ നശിപ്പിച്ചു. മൂത്തവൻ പറഞ്ഞു ഇനി നമുക്ക് മൂന്നു നേരവും ആഹാരം ഉറപ്പ്. അമ്മ സന്ധ്യയോടെ മടങ്ങിയെത്തി. പിറ്റേദിവസം മുതലാളി തോട്ടത്തിൽ എത്തിയപ്പോൾ എല്ലാം നശിച്ചു കിടക്കുന്നു. പിന്നെ തൊഴിലാളികൾ ഓരോന്നായി എത്തി. ആരും ഒന്നും മിണ്ടാതെ മടങ്ങിപ്പോയി.കാരണം ആ നാട്ടിൽ ഇതൊക്കെ സഹജമാണ്. ആരും ഇതിനെക്കുറിച്ച് ഒന്നും അന്വേഷിക്കാറില്ല. കുട്ടികൾ രണ്ടുപേരും സന്തോഷത്തിലാണ്. പക്ഷേ ഇവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല.കാരണം അവർ തളിച്ച വിഷം അത്ര മാരകമായിരുന്നില്ല.പക്ഷേ ഇവർ അതറിഞ്ഞില്ല. കുറച്ചു ദിവസത്തിനുശേഷം തോട്ടത്തിൽ വെറ്റിലകൾ നന്നായി വളരാൻ തുടങ്ങി. അതുകൊണ്ട് സന്ധ്യയ്ക്കും അല്പസമയം കൂടി ജോലി ചെയ്യാൻ മുതലാളി പറഞ്ഞു. രണ്ടുനേരം ഭക്ഷണം കിട്ടിയിരുന്ന കുട്ടികൾക്ക് ഇപ്പോൾ രാവിലെ ഒരു നേരം മാത്രമേ ഭക്ഷണം കിട്ടുന്നുള്ളൂ. അപ്പോൾ അവർ ചിന്തിച്ചു അങ്ങനെ ചതി ചെയ്തില്ലായിരുന്നെങ്കിൽ രണ്ടുനേരം ഭക്ഷണം കിട്ടുമായിരുന്നു.നോക്കണേ ഗതികേട് ! കള്ളം ചെയ്യുന്നവർക്ക് ശിക്ഷ അനുഭവിക്കാതെ തരമില്ലല്ലോ. അന്ന് മുതൽ എല്ലാ ദിവസവും കുട്ടികൾക്ക് ഒരു നേരം മാത്രം ഭക്ഷണം കൊടുക്കും.അവർ പരിതപിച്ചു. ഗുണപാഠം: താൽക്കാലിക ലാഭത്തിനുവേണ്ടി നാം ചെയ്ത അനേകം ദുഷ്ട പ്രവർത്തി കളുടെയും ക്രൂരതകളുടെയും ഫലമാണ് ആണ് നാം ഇന്ന് രോഗങ്ങളുടെയും ദുരിതങ്ങളുടെ രൂപത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് നാം നമ്മുടെ ആവാസവ്യവസ്ഥ ആകുന്ന പരിസ്ഥിതിയെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത് അത് അതിനെ കീഴടക്കാനല്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ