ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം ....
ദൈനംദിന ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ശുചിത്വം വ്യക്തി ശുചിത്വം പരിസ്ഥിതി ശുചിത്വം നമ്മുടെ ജീവിതശൈലിയുടെ ഭാഗങ്ങൾ ആകുന്നു ഒരാളുടെ ദിവസം ആരംഭിക്കുമ്പോൾ മുതൽ അതായത് അയാൾ രാവിലെ എഴുന്നേറ്റ് തന്നെ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നു അവിടെ തന്നെ നമ്മൾ ശുചിത്വം പാലിക്കുന്നു ദേഹ ശുദ്ധീകരണം അതിലുൾപ്പെടുന്നു അങ്ങനെ തുടർച്ചയായി അയാൾ തന്നെ കിടക്കയിലേക്ക് ചായുന്നതുവരെ ശുചിത്വം പാലിക്കേണ്ടത് ആയിട്ടുണ്ട് സ്കൂളിൽ പോകുന്ന കുട്ടി ആണെങ്കിൽ തന്നെ അറിഞ്ഞോ അറിയാതെയോ അവർ ചില ശുചിത്വ രീതികൾ അവിടുന്ന് തന്നെ പഠിക്കുന്നുണ്ട് ചപ്പുചവറുകൾ ചവിട്ടുക്കുട്ടയിൽ ഇടുവാനും തന്റെ ക്ലാസ് മുറി ശുചിയായി സൂക്ഷിക്കുവാനും അവൻ നിർബന്ധിതനാകുന്നു .ഇങ്ങനെയുള്ള നിരവധി രീതികൾ ചെറുപ്പത്തിൽതന്നെ പഠിക്കുന്നത് ഭാവിയിൽ അവർക്ക് വലിയ മുതൽക്കൂട്ടാകും. കൊറോണയോടനുബന്ധിച്ച് വീട്ടിലിരിക്കുന്ന നമ്മൾ വീടും പരിസരവും ചുറ്റുപാടും ഉള്ള സ്ഥലങ്ങൾ വൃത്തിയാക്കുമ്പോൾ അത് ശുചി ഉള്ള ഒരു പരിസ്ഥിതി ആകുന്നു. ശുചിത്വമുള്ള പരിസ്ഥിതിയും ഭക്ഷണവും നമ്മളെ ആരോഗ്യത്തിലേക്ക് നയിക്കുന്നു. ശുചിത്വമില്ലായ്മയും പോഷകാഹാരക്കുറവും രോഗങ്ങൾക്ക് കാരണമാകുന്നു വ്യക്തി ശുചിത്വം പാലിക്കുകയും പോഷകാഹാരങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ നമ്മൾ അനാവശ്യ രോഗങ്ങളെ പ്രതിരോധിക്കുന്നു കൊറോണ തുരത്താൻ ഉള്ള ഏക മാർഗ്ഗം ആണ് ശുചിത്വം. പല സംഘടനകളും ആരോഗ്യ പ്രവർത്തകരും കൈകൾ കഴുകി വൃത്തിയായി സൂക്ഷിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ് അത് ആരോഗ്യത്തെ പ്രതിരോധിക്കാനുള്ള മാർഗവുമാണ്.ഈ സമയത്ത് പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ശുചിത്വത്തിന്നു വേണ്ടി ആരോഗ്യ പ്രവർത്തകൾ പല സ്ഥലങ്ങളും അണുവിമുക്തമാക്കുന്നു ഈ സമയം വെറുതെ കളയാതെ നന്നായി ഉപകാരപ്പെടുത്തുക .ചെടികൾ വെച്ചുപിടിപ്പിക്കുക വീട്ടുപരിസരം വൃത്തിയാക്കുക അങ്ങനെ പല കാര്യങ്ങളും ചെയ്യുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോവുക. പ്രതിരോധത്തിന്റെ ചങ്ങല പൊട്ടിക്കാതിരിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പുണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പുണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ