ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

 

നാളെയെന്തെന്നറിയാതെ
നാമിന്നെങ്ങോ നോക്കി
പകച്ചിടുന്നു...........
ഇന്നീ ഭൂ ഹൃദയത്തിൽ നിന്നുയരുന്നു
ഭൂമക്കൾ തൻ തേങ്ങലുകൾ........
എങ്ങു നിന്നുയർന്നു വന്നു നീ
കൊ റോണയെന്ന നാമമായ്........
എത്രയെത്ര ജീവനാണ്
നിൻ കരം കവർന്നത്.........
ചെറുത്തിടും, തുരത്തിടും
ഞങ്ങളൊന്നായ് നേരിടും
ചെറുത്തിടും, തുരത്തിടും
ഞങ്ങളൊന്നായ് നേരിടും.........
കണ്ടുവോ നീയീവെള്ളരിപ്രാക്കളെ
കണ്ണുകൾ ചിമ്മാത്ത മാലാഖമാർ.........
അവരിന്നീ ഉലകത്തെ ഉറ്റുനോക്കുന്നു
കൺചിമ്മാതെ, തളരാതെ........
പൊരുതിടും, പോരാടിടും
ഞങ്ങളൊന്നായ് ഈ രോഗ
ഭീകരൻ തൻ അന്ത്യത്തിനായ്..........
തളരില്ല, തകരില്ല നിൻ മുന്നിൽ ഞങ്ങൾ
സാമൂഹ്യാകലമെന്നൊരു മയിൽ
ഐക്യമായ്, ഒന്നായ്
തുരത്തിടും നിന്നെ.............

ഫാത്തിമ ഷിഫ പി. എ.
9B ഗവ.എച്ച്.എസ്.എസ്. കുട്ടമശ്ശേരി
ALUVA ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]