കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
മാനവഹൃദയത്തിലിന്ന് കൊടും
കാടായ് വളരുന്നു സ്വാർത്ഥത
തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
കാടിനെ വെട്ടി നിരത്തി
പാറമടകളും ഫ്ലാറ്റുകളും കെട്ടി
കാടിനെ തന്നുള്ളിലാക്കി
തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
നാട്ടുപച്ചപ്പും മരിച്ചു
പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
ശുഷ്കമായ് മാറിയിന്നയ്യോ
ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
ശീതളച്ഛായകളില്ല
പുഴകൾവഴി മാറിയൊഴുകിടുന്നു
കാട്ടുമൃഗങ്ങളും നാട്ടിലായി
പാഷാണപൂരിത ഭോജനശീലത്താൽ
ആയുരാരോഗ്യം നശിച്ചു
പ്രളയവും മാരകവ്യാധികളും കൊണ്ട്
പൂരിതമായിന്നു ലോകം
ഹേ മർത്യ നീ ഉണർന്നീടുക
പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
ഇളമുറയ്ക്കായ് ഒട്ടുനന്മ...
നമ്മൾതൻ....
ഇളമുറകയ്ക്കായ് ഒട്ടുനന്മ
ഹരിനാരാണ ശർമ
|
6 ബി കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി ചെർപ്പുളശ്ശേരി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
നാശമായീടുന്നു നാട്
ഇന്ന്-നാശമായീടുന്നു ലോകം
മനുഷ്യമനസിനെ പോലെ
നാശമാകുന്നു പ്രപഞ്ചം
നാമാവശേഷമാകുന്നു പ്രപഞ്ചം
പാടവും പുഴകളും തോടും
കുന്നും മലർമണിക്കാടും
ഉണ്ടായിരുന്നത്രേ പണ്ട്
ഉണ്ടോ ഇതെങ്ങാനുമിന്ന്
കുന്നുകളൊക്കെ നിരത്തി
ഫാക്ടറികൾ വന്നു നിന്നു
പുഴകളിൽ നിന്നുമതിൻറെ ജീവൻ
വാരിയെടുത്തു മനുജർ
നെൽവയലെല്ലാം പോയി
റബർ കാടുകൾ വന്നു നിറഞ്ഞു
എന്തൊരു കഷ്ടമാണയ്യോ!
നാശമായ് പോയി പരിസ്ഥിതി
നാശമായ് പോയി പരിസ്ഥിതി
ഹരിനാരാണ ശർമ
|
6 ബി കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി ചെർപ്പുളശ്ശേരി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ