എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ നമ്മൾ പ്രതിരോധിക്കും കൊറോണ എന്ന മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
00:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (' നമ്മൾ പ്രതിരോധിക്കും കൊറോണ എന്ന മഹാമാരിയെ ........' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മൾ പ്രതിരോധിക്കും കൊറോണ എന്ന മഹാമാരിയെ ........


              മുപ്പതിനായിരം പേരുടെ ജീവനെടുത്ത ഭൂകമ്പമായിരുന്നു 1989-ൽ അർമേനിയയിൽ ഉണ്ടായത്.നിമിഷങ്ങൾക്കുള്ളിൽ സർവതും നശിച്ചു.ദുരന്തം പത്തിവിടർത്തിയാടുന്ന ആ അവസരത്തിൽ ഒതു പിതാവ് തൻ്റെ മകനെത്തേടി അവൻ പഠിച്ചിരുന്ന സ്കൂളിലെക്കോടി.തകർന്നു  വീണു കിടക്കുന്ന സ്കൂൾ കെട്ടിടമാണ്  അയാൾ അവിടെ  കണ്ടത്.അതിനുള്ളിൽ എവിടെയോ തൻ്റെ മകനും ഞെരിഞ്ഞമർന്നിട്ടുണ്ടാകും എന്ന ചിന്ത ആ പിതാവിൻ്റെ ഹൃദയം തകർത്തു.എങ്കിലും മകൻ്റെ ശരീരമെങ്കിലും കണ്ടെത്താതെ അവിടെ നിന്നും പിന്മാറില്ലെന്നു അയാൾ തീരുമാനിച്ചു. മകൻ്റെ ക്ലാസ്സ് റൂം എവിടെയായിരുന്നു എന്നറിയാവുന്നത് കൊണ്ട് ഒരു മൺവെട്ടിയെടുത്ത് ആ ഭാഗത്തുള്ള കല്ലും മണ്ണും കോൺക്രീറ്റുമൊകകെ എടുത്തു മാറ്റാൻ തുടങ്ങി.അയാളുടെ പ്രവൃത്തികണ്ടു അവിടെ കൂടി നിന്ന പോലീസ് അധികാരികൾ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു  "വീണ്ടും ഭൂമികുലുക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എല്ലായിടത്തും തീ പടർന്നിരിക്കുന്നു.പലയിടത്തും സ്ഫോടനങ്ങളും നടന്നിരിക്കുന്നു..... നിങ്ങൾ രക്ഷാ സങ്കേതത്തിലേക്ക് പോകു.അതെ ഇനി മാർഗ്ഗമുള്ളൂ"

            പക്ഷേ അയാൾ പിന്മറിയില്ല. "എന്നെ സഹായിക്കാൻ നിങ്ങൾ തയ്യാറാണോ .എങ്കിൽ ഇവിടെ വന്നു എൻ്റെ മകനെ കണ്ടു പിടിക്കാൻ സഹായിക്കൂ. എൻ്റെ മകനെ കാണാതെ ഞാൻ ഇവിടെ നിന്ന് എങ്ങോട്ടുമില്ലഅയാൾ അവരോടു പറഞ്ഞു.എന്നാൽ പോലീസ് അധികാരികൾ അവിടെ നിന്നില്ല.സ്വന്തം ജീവൻ രക്ഷിക്കാൻ എല്ലാവരും രക്ഷ സങ്കേതങ്ങളിലേക്കോടി.ആരുടേയും സഹായമില്ലാതെ അയാൾ തൻ്റെ മകന് വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. ആ തെരച്ചിൽ ഇരുപത്തിനാല് മണിക്കൂർ നീണ്ടിട്ടും തൻ്റെ മകനെ കണ്ടെത്തുവാൻ അയാൾക്ക് സാധിച്ചിൽ.എങ്കിലും പ്രതീക്ഷ കൈവെടിയാതെ തെരച്ചിൽ തുടർന്നു.തെരച്ചിൽ തുടങ്ങിയതിൻ്റെ മുപ്പത്തിയെട്ടാം മണിക്കൂറി ൽ ആ പിതാവ് തൻ്റെ മകൻ്റെ ശബ്ദം കേട്ടു .അയാൾ മകനെ ഉറക്കെ വിളിച്ചു "അർമാൻഡ്!" ഉടനെ അർമാൻഡും ഉറക്കെ വിളിച്ചു ഡാഡീ!!ഡാഡീ!! നിമിഷങ്ങൾക്കുള്ളിൽ അയാൾ തൻ്റെ മകനും അവൻ്റെ പതിമൂന്നുകൂട്ടുകാരും സുരക്ഷിതമായി കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തി. ഭൂകമ്പത്തിൽ കെട്ടിടം തകർന്നു വീണപ്പോൾ ഒരു ത്രികോണത്തിൻ്റെ ആകൃതിയിൽ കുറെ സ്ഥലം അവർക്ക് രക്ഷാ സങ്കേതമായി ലഭിച്ചു. അങ്ങനെയാണ് അവൻ്റെ പതിമൂന്നുകൂട്ടുകാർക്കും രക്ഷപ്പെടാൻ സാധിച്ചത്.പക്ഷെ ഭൂകമ്പത്തിൽപ്പെട്ട് 'മുപ്പത്തിയെട്ടു മണിക്കൂർ കഴിഞ്ഞിട്ടും അർമാൻഡിനും കൂട്ടുകാർക്കും എങ്ങനെയാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ??വിശപ്പും ദാഹവും ഭയവും എല്ലാം ചേർന്ന് ആ കുഞ്ഞുങ്ങൾ തകർന്നു പോകേണ്ടാതായിരുന്നതല്ലേ ?? ഈ ചോദ്യങ്ങൾക്ക് അർമാൻഡ് നൽകിയ ഉത്തരം ഇതായിരുന്നു: "എൻ്റെ കൂട്ടുകാരോടൊക്കെ ധൈര്യമായിരിക്കാൻ ഞാൻ പറഞ്ഞു.എൻ്റെ ഡാഡി ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നെ അന്വേഷിച്ചു വരുമ്പോൾ എല്ലാവർക്കും രക്ഷപെടാമെന്നും അവരോടു പറഞ്ഞു.എൻ്റെ ഡാഡിക്ക് എന്നോടുള്ള ഇഷ്ടം എത്ര വലുതാണെന്ന് എനിക്കറിയാമായിരുന്നു. ഒരിക്കൽ ഡാഡി എന്നോട് പറഞ്ഞിരുന്നു എനിക്ക് എന്ത് അപകടം ഉണ്ടായാലും ഡാഡി എന്നെ സഹായിക്കാൻ എത്തുമെന്ന് .എനിക്കുറപ്പുണ്ടായിരുന്നു എൻ്റെ ഡാഡിഎന്നെ രക്ഷിക്കാൻ എത്തുമെന്ന് പിതൃ പുത്ര ബന്ധത്തിൻ്റെ അവിസ്മരണീയമായ നിമിഷങ്ങളാണ് നാം ഇവിടെ കാണുന്നത് ......... പരസ്പര സ്നേഹത്തിൻ്റെ വിശ്വസത്തിൻ്റെ മഹത്തായ നിമിഷങ്ങൾ ........... അർമേനിയയിലെ ഭൂകമ്പം പതിനായിരങ്ങളൂടെ ജീവൻ അപഹരിച്ചുവെങ്കിലും ഒരു നിറകൺചിരിയായി അർമാൻഡും പിതാവും ഇന്നും ജീവിക്കുന്നു ........ അർമാൻഡ് അവൻ്റെ ഡാഡീ യെ വിശ്വസിച്ചു ആ വിശ്വാസം അവനെ കാത്തു അതുപോലെ നമ്മുക്ക് ആരോഗ്യ പ്രവർത്തകരോടും, പോലീസിനോടും , സർക്കാരിനോടും ,കെ റോണ "എന്ന വൈറസ്സിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടുമുള്ള വിശ്വാസം നമ്മളെയും രക്ഷിക്കും അതുകൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെടാതെ പൊരുതാം നമ്മുക്ക് ഒന്നായ് കൊറോണ എന്ന മഹാമാരിക്കെതിരെ Stay Home ......... Stay Healthy.......

AMRITHA S
9E എൽ. വി. എച്ച്.എസ്. പോത്തൻകോട്
 കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ