വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നമുക്കായ്
നമുക്കായ്
ജനകീയ കൂട്ടായ്മകളിലൂടെയുള്ള അവബോധവും പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഏത് പ്രശ്നത്തിന്റെയും അടിസ്ഥാനമാർഗ്ഗം. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിനായി നാമോരോരുത്തരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. അതിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് ശുചിത്വം തന്നെയാണ്. പ്രകൃതിയിൽ അടിസ്ഥാനമായി നിലനിൽക്കേണ്ടത് ശുചിത്വം തന്നെയാണ്. 2018-ൽ നമ്മളെ തേടിയെത്തിയത് 'നിപ്പ 'എന്ന വൈറസാണ്. അത് നമ്മൾ ഒന്നിച്ചു തന്നെ പോരാടി, അതിൽ നിന്നും മുക്തി നേടി. അതിനു ശേഷം നമ്മളെ തേടി എത്തിയ ഒരു മഹാവിപത്താണ് കൊറോണാ വൈറസ്. അതിനോട് പൊരുതുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. കൊറോണ എന്ന മഹാമാരിയെ തടയുന്നതിനായി കേരളം അക്ഷീണം പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ, ദിവസം കൂടുംതോറും അതിന്റെ തോത് കേരളത്തിൽ നിന്നും കുറയുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. അതിനാവശ്യമുള്ള ശുചിത്വമാണ്. ശാരീരിക അകലത്തോടെ അതിനെ നമ്മൾ പ്രതിരോധിക്കും. മറ്റെല്ലാ രാജ്യങ്ങളും നമ്മെ മാതൃകയാക്കാൻ തക്കവണ്ണം നാം ശുചിത്വം പാലിക്കേണ്ടതുണ്ട്. ശുചിത്വമാണ് നാം കൈവരിക്കേണ്ട അത്യാവശ്യ ഘടകം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയും നമ്മുടെ' അമ്മ' തന്നെയാണ്. അമ്മയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തീർച്ചയായും നമുക്കാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങൾ ലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇനിയെങ്കിലും ജനനന്മയ്ക്കായി നമുക്ക് കൈകോർക്കാം. "സംരക്ഷിക്കാം പരിസ്ഥിതിയെ പ്രതിരോധിക്കാം, രോഗത്തെ നമുക്കായി...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ