വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/കൊല്ലരുത് പ്രകൃതിയെ.!

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊല്ലരുത് പ്രകൃതിയെ.! <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊല്ലരുത് പ്രകൃതിയെ.!


സുന്ദരമായ ഭൂമി
പകലിനെ പകലാക്കുന്ന സൂര്യൻ
പച്ചപുല്ലുകൾ, പാടങ്ങൾ
ഭൂമിയുടെ ഹരിതാഭ
കളകളം പാടുന്ന കിളികൾ
സ്വയം വിഹരിക്കുന്ന ജീവികൾ
പച്ചപ്പട്ടണിയിക്കും തരുലതകൾ
നമ്മുടെ സുന്ദരലോകം

സ്വന്തം സുഖം മാത്രം കാണുന്ന മർത്ത്യൻ
മറുഭാഗത്ത് മറ്റൊരു ചിത്രം തീറ്ക്കുന്നു.

കുന്നുകൂടുന്ന ചപ്പുചവറുകൾ
പ്ളാസ്റ്റിക്ക് കുപ്പികൾ
കവറുകൾ...
ഖരമാലിന്യങ്ങൾ...
മണ്ണിനോട് ചേരാത്തവ
മലിനമായ ജലാശയങ്ങൾ
കുളിരു നഷ്ടപ്പെട്ട തടാകങ്ങൾ
ഇനിയുളള തലമുറകൾക്ക്
ഈ സുന്ദരലോകം ലഭിക്കുമോ?


 

മുഹമ്മദ് അൽ-സാബിത്
7 A വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത