Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
നമ്മൾ ഇന്ന് ജീവിക്കുന്ന ഈ ഭൂമിയെ നമ്മൾ തന്നെ അശുദ്ധമാക്കി. ഭക്ഷ്യ മാലിന്യങ്ങളും പ്രകൃതിക്ക് ദോഷകരമായ രാസവസ്‍തുക്കളും പ്ലാസ്റ്റിക്കുകളും കൊണ്ട്. അപ്പോൾ മാരകമായ ഓരോ അസുഖങ്ങൾ മനുഷ്യരെയും ജന്തുക്കളെയും പിടികൂടാൻ തുടങ്ങി. അസുഖമുണ്ടാകാൻ വളരെ എളുപ്പമാണ്.വ്യക്തി ശുചിത്വമില്ലായ്‍മ, വ്യായാമമില്ലായ്‍മ, പോഷക ആഹാര കുറവ്, എന്നിവയാണ് പ്രതിരോധ ശേഷി കുറയാൻ കാരണം. കാലാകാലങ്ങളായി അസുഖങ്ങളെ പേടിച്ചാണ് മനുഷ്യരും ജന്തുക്കളും കഴിയുന്നത്. ഓരോ പുതിയ അസുഖങ്ങൾ ഉണ്ടാകും. മനുഷ്യൻ മരുന്ന‍് കണ്ട് പിടിക്കും. ചിലപ്പോൾ ഒരുപാട് നാളുകൾ കഴിഞ്ഞാവും മരുന്ന് കണ്ട് പിടിക്കുന്നത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ നമ്മളാൽ കഴിയുന്ന വിധം വൃത്തിയാക്കി സൂക്ഷിക്കുക. അവരവരുടെ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ കുറച്ചെങ്കിലും അടുക്കളത്തോട്ടത്തിൽ ഉണ്ടാക്കാൻ ശ്രമിക്കണം. മാലിന്യങ്ങൾ വാരിവലിച്ചെറിയാതെ ഒരിടത്തു കൂട്ടിയിട്ട് നശിപ്പിച്ചാൽ ഒരു വിധമൊക്കെ അസുഖങ്ങളിൽ നിന്നും മോചനം കിട്ടും. നമ്മൾ പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി നമ്മളെയും സംരക്ഷിക്കും.
|