ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം
പ്രതിരോധിക്കാം
ലേഖനം രോഗപ്രതിരോധത്തിൻ്റെ പ്രശക്തി ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും അധികം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് രോഗ പ്രതിരോധം. ശരീരത്തെ ആക്രമിക്കുന്ന രോഗാണുക്കളെ കീഴ്പ്പെടുത്താൻ ശരീരം സ്വയം സജ്ജമാക്കുന്നതിനെയാണ് രോഗ പ്രതിരോധശേഷി എന്നു പറയുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. ഇന്ന് പല രോഗങ്ങളും മനുഷ്യർക്ക് മാത്രമല്ല സമസ്ത ജീവ ജാലങ്ങൾക്ക് ഭീഷണിയായി മാറികൊണ്ടിരിക്കുകയാണ്. ഇവിടെയാണ് രോഗ പ്രതിരോധത്തിൻ്റെ ആവശ്യകതയെക്കുറിച്ച് നാം ബോധവാൻമാരാകേണ്ടത്. രോഗം വന്നാൽ ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെങ്കിലും പൂർണ്ണമായും വൈദ്യശാസ്ത്രത്തിന് കീഴ്പ്പെടാത്ത ഗുരുതരമായ രോഗങ്ങളും ഇന്ന് ഉണ്ട്. ഈ രോഗങ്ങളെ പ്രതിരോധിക്കേണ്ടതും രോഗം വരാതെ നോക്കെണ്ടതും നമ്മുടെ കടമയാണ് .രോഗ പ്രതിരോധത്തിന് നമ്മുടെ ശരീരത്തെ സജ്ജമാക്കാൻ ചിട്ടയായ വ്യായാമം, നല്ല ആരോഗ്യ ശീലങ്ങളും, നല്ല ആഹാരശീലങ്ങളും ഉണ്ടായാൽ മതി.അതു പോലെ തന്നെ നമ്മുടെ .വീടും പരിസരവും സംരക്ഷിച്ച് രോഗ പ്രതിരോധത്തിൻ്റെ പ്രതിരോധം കെട്ടിപ്പടുക്കാം! നമ്മുടെ രാജ്യത്ത് ഇപ്പോൾ പകർന്നു കൊണ്ടിരിക്കുന്ന കോവിഡ് - 19 നെ പ്രതിരോധിക്കാൻ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും വളരെയധികം പ്രയത്നിക്കുന്നുണ്ട്. കൊ റൊണ വൈറസ്സിനെ പ്രതിരോധിക്കാൻ നമ്മുടെ സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ കർശനമായി പാlലിച്ചും മാസ് കും, സാനി ടൈസ്സറുകളും ഉപയോഗിച്ചും കോവിഡിനെ തുരത്താനുള്ള യജ്ഞത്തിൽ പങ്കുചേരാം! ആദിൽ .കെ മൂന്നാം തരം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ