എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/കോട്ടൂരിലെ ആനപ്പെരുമ

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോട്ടൂരിലെ ആനപ്പെരുമ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോട്ടൂരിലെ ആനപ്പെരുമ

തിരുവനന്തപുരം ജില്ലയിൽ കോട്ടൂരിൽ സ്ഥിതി ചെയ്യുന്നതും അന്തർ ദേശീയ നിലവാരത്തിൽ ഉള്ളതുമായ ഇന്ത്യയിലെ ആദ്യ ആന പുനരധിവാസ കേന്ദ്രമാണ് കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം. ആനകളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നതിനും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും ഒപ്പം മനുഷ്യർക്ക് കാടിന്റെ പശ്ചാത്തലത്തിൽ കാണുന്നതിനുമുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലെ പ്രധാന ആകർഷണം കുട്ടിയാനകൾ ആണ് . മാസങ്ങൾ പ്രായമുള്ള ഇവയെ പ്രത്യേക പരിചരണത്തിനായി തുറസ്സായ സ്ഥലത്ത് ചെറിയ കാട് പോലെ കെട്ടി പാർപ്പിച്ചിരിക്കുകയാണ്.നിലവിൽ 18 ആനകളുള്ള ഈ ആന പുനരധിവാസ കേന്ദ്രത്തിൽ 50 ആനകളെ പാർപ്പിക്കാവുന്ന സൗകര്യങ്ങളോടെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.
കാട്ടാനയും കാട്ടാനയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായയി ടത്ത് വളർത്തുക , പ്രായംചെന്നവയെ സംരക്ഷിക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, പഠന ഗവേഷണങ്ങൾ നടത്തുക കാട്ടിൽനിന്ന് ആവാസകേന്ദ്രത്തിൽ എത്തുന്ന ആനയ്ക്ക് പുറമേ , ക്രൂരതയിലാകുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടികളെയും അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് സമാനമായ രീതിയിൽ പരിപാലിക്കുക, എന്നിവയാണ് ഈ ആന പുനരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങൾ .
കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയാണ് ആന പരിപാലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മനുഷ്യനും കാട്ടിലെ ആനയും തമ്മിലുള്ള ഉള്ള സംഘർഷം അവസാനിപ്പിക്കുക, നാട്ടാനകളുടെ ക്ഷേമം ഉറപ്പുവരുത്തുക, അവയുമായി ബന്ധപ്പെട്ട പരിശീലന ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ഈ പുനരധിവാസ കേന്ദ്രത്തിൽ ഉള്ളത് പുനരധിവാസകേന്ദ്രത്തിനുള്ളത്. ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ എന്നപോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്കുതൂണുകളാലും ഉരുക്കു പലകകളാലും വലയംചെയ്തു തനത് ആവാസകേന്ദ്രങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.