സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/* സംഭാഷണം*

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= * സംഭാഷണം* <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
* സംഭാഷണം*
                                                *കേരളത്തിൽ തോറ്റുമടങ്ങിയ കൊറോണയും പ്രളയവും കണ്ടുമുട്ടിയാൽ* 

പ്രളയം : ഹായ് , കൊറോണ.

കൊറോണ : ഹലോ , പ്രളയം സുഖമാണോ?

പ്രളയം : എന്തു സുഖം? ഞാനും നിന്നെപ്പോലെ കേരളത്തിൽ നിന്നും തോറ്റു മടങ്ങിയതാ.

കൊറോണ : ശരിയാ എനിക്കു മൂന്നുപേരെയേ തട്ടാൻ കഴിഞ്ഞുള്ളൂ.

പ്രളയം : അന്ന് , എനിക്കെതിരെ എല്ലാ സ്ഥലത്തു നിന്നും തോണികൾ തുഴഞ്ഞാണവർ എത്തിയത്.

കൊറോണ : അതെയോ?

പ്രളയം : ങാ ; ഞാൻ കണ്ടുവച്ചിരുന്ന മുക്കാൽ ഭാഗം പേരേയും അവർ രക്ഷിച്ചുകളഞ്ഞു.

കൊറോണ : എന്റെ സ്ഥിതി അതിദയനീയം . മലയാളികൾ മാസ്കും , സാനിറ്റൈസറും ഉപയോഗിക്കുകയും , സാമൂഹ്യഅകലം പാലിക്കുകയും ചെയ്യുന്നു . എനിക്കവിടെ നിൽക്കാൻ പറ്റുന്നില്ല.

പ്രളയം : നമുക്ക് നമ്മുടെ മാളത്തിലേക്ക് ഒളിക്കാം.

കൊറോണ : ശരിയാ , കൂട്ടുകാരാ നമുക്ക് മലയാളിയുള്ള ഈ സ്ഥലത്ത് ജീവിക്കാൻ കഴിയില്ല.

പ്രളയം : വരൂ , നമുക്ക് നമ്മുടെ മാളത്തിലേക്ക് പോകാം . മലയാളിയെ തോൽപിക്കാൻ നമുക്കാവില്ല.


സാനിയ എസ്
2 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം