സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/മോട്ടുവിൻ്റെ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
മോട്ടുവിന്റെ വൃത്തി


ഒരിടത്ത് മോട്ടുവെന്നും മിട്ടുവെന്നും പേരുള്ള രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. മോട്ടു ശുചിത്വത്തിന് എപ്പോഴും പ്രാധാന്യം നൽകുന്ന ആളായിരുന്നു.എന്നാൽ മിട്ടു നന്നേ ഉഴപ്പനും.മോട്ടു എന്നും വൃത്തിയായി കുളിക്കുകയും കൈകളും ,കാലുകളും. മുഖവും സോപ്പുപയോഗിച്ച് കഴുകുകയും വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുകയും, വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യുമായിരുന്നു - മിട്ടു വാകട്ടെ മടിയനും
ഒരു ദിവസം മോട്ടു ഭക്ഷണം തയ്യാറാക്കിയതിനു ശേഷം മിട്ടു വിനെ ഭക്ഷണം കഴിക്കാനായി വിളിച്ചു - മിട്ടു വൃത്തിയാക്കാത്ത കൈകൾ കൊണ്ട് ആഹാരം കഴിക്കാനും തുടങ്ങി.മോട്ടു പറഞ്ഞിട്ടും മിട്ടു കേൾക്കാൻ തയാറായില്ല. ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മിട്ടു വി ന് കലശലായ വയറുവേദന തുടങ്ങി - മോട്ടു അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി - മിട്ടു വിനെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു വൃത്തിഹീനമായ കൈകൾ കൊണ്ട് ആഹാരം കഴിച്ചതിനാലാണ് മിട്ടു വിന് വയറുവേദന ഉണ്ടായത് എന്ന്- അന്നത്തോടെ മിട്ടു ഒരു പാഠം പഠിച്ചു. ശുചി ത്വം പാലിക്കുക എന്നത് ആരോഗ്യത്തിന് ഏറ്റവും അനിവാര്യമാണെന്ന്. അതിനു ശേഷം ഒരിക്കലും മിട്ടു ശുചിത്വത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടേയില്ല.

അനാമിക R
2 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ