വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ ഭൂമി
ഭൂമി
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭുമിയുടെ ഘടനയിലും സ്വഭാവത്തിലും എല്ലാം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.ദശലക്ഷക്കണക്കിന്വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിലാണ് ഭൂമി ഇന്ന് കാണുന്ന രീതിയിൽ രൂപം കൈക്കൊണ്ടത്. വിശാലമായ ഈ ഭൂമിയുടെ വിവിധങ്ങളായ സസ്യുജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി മാറി.ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അവ ജീവിക്കുുന്ന ചുറ്റുപാടുകളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമാണ്. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളാണ് ഇതിന് കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധൂനിക മനുഷ്യന്റെ വികസനപ്രനർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു.എല്ലാ രാജ്യങ്ങളും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും വിപത്തുകൾ കുറയ്ക്കാനുമുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണുർ ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ