സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര./അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
1930 കളിലാണ് ലോകം ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിയുന്നത്. കോഴിക്കുഞ്ഞുങ്ങളിൽ കണ്ടു വന്ന ശ്വാസതടസ്സ രോഗത്തെ തുടർന്നുള്ള പരീക്ഷണങ്ങളിലാണ് കൊറോണാ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്. തുടർന്ന് പല കാലങ്ങളിലും ഈ രോഗം വ്യാപകമായി തുടർന്നെങ്കിലും രോഗത്തെ പിടിച്ച് കെട്ടുവാൻ അന്നെല്ലാം സാധിച്ചിരുന്നു. ലത്തീൻ ഭഷായിൽ കിരീടം എന്ന് അർത്ഥമുള്ള ഒരു വാക്കാണ് ഗ്രീക്ക് ഭാഷയിലും സമാനമായ വാക്ക് ഇതേ അർത്ഥത്തിലുണ്ട്. ഈ വൈറസിനെ സൂക്ഷ്മദർശിനിയിലൂടെ കാണുമ്പോൾ കിരീടം ധരിച്ച രൂപമാണ് ഉള്ളത്. അതിനാൽ ഈ വൈറസിന് കൊറോണ എന്ന പേരു ലഭിച്ചു. ചൈനയിലെ വുഹാനിലാണ് ഇത്തവണ കൊറൊണാ പ്രത്യക്ഷപ്പെട്ടത്. കൊറൊണാ വിറിഡെ എന്ന കുടുംബത്തിൽ പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണാ. ഈ വൈറസ് മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും രോഗങ്ങൾ ഉണ്ടാക്കും. കടുത്ത ചുമയും ശ്വാസതടസ്സവും പനിയുമാണ് മനുഷ്യനിൽ കാണപ്പെടുന്ന കോവിഡ് 19 ന്റെ പ്രാഥമിക ലക്ഷണങ്ങൾ. ഇപ്പോൾ കാണപ്പെടുന്ന കൊറോണാ വൈറസിനെ 2019 ൽ കണ്ടുതുടങ്ങിയതിനാലാണ് കോവിഡ് 19 എന്ന പേരിൽ നാം വിളിക്കുന്നത്. സമ്പർക്കത്തിലൂടെ പകരുന്ന ഈ വൈറസ് ഏപ്രിൽ പകുതി ആകുമ്പോഴേക്കും ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം മനുഷ്യ ജീവൻ അപഹരിച്ചു കഴിഞ്ഞു. ചൈനയിൽ നിന്ന് ഇറ്റലി അമേരിക്ക സ്പെയിൻ എന്നീ രാജ്യങ്ങളിൽ രോഗബാധിതർ പത്തൊമ്പതുലക്ഷം എത്തുന്നു. മരണസംഖ്യയിൽ മറികടന്നത് ഇറ്റലി മാത്രമല്ല ഫ്രാൻസ് ഇറാൻ സ്പെയിൻ എന്നീ രാജ്യങ്ങളിലും അതിവേഗം മരണസംഖ്യ കുതിച്ചു . ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളിൽ അമേരിക്ക ഒന്നാമതെത്തി. വൈറസിന്റെ പ്രഭവകേന്ദ്രം ആയ ചൈന ഇപ്പോൾ അഞ്ചാം സ്ഥാനത്തു പോലുമില്ല. അത്രമാത്രമാണ് സമൂഹ വ്യാപനത്തിൽ കൊറോണാ വൈറസ് മാരകമാകുന്നത്. കേരളത്തിൽ കോവിഡ് ബാധിതർ 250 കവിഞ്ഞു അതിൽ തന്നെ കൂടുതൽ കാസർഗോഡ് ജില്ലയിലാണ്.രാജ്യത്താകെ 21 ദിവസത്തേക്ക് ലോക് ഡൗൺ എന്ന നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഈ കോവിഡ് കാലത്തു മാത്രമല്ല പകർച്ചവ്യാധികൾ ഉള്ള ഏതു കാലത്തും ഇടവിട്ട് മുഖവും കൈകളും സോപ്പു പയോഗിച്ച് കഴുകി ശുചിയായി ഇരിക്കുവാൻ ശ്രദ്ധിക്കുക. അതു വഴി ഏതുതരം വൈറസിനേയും പ്രതിരോധിക്കുവാൻ നമുക്ക് സാധിക്കും. അതിനായി വേണ്ടത് 1. വ്യക്തി ശുചിത്വം. 2. പരിസര ശുചിത്വം 3. സാമൂഹിക ശുചിത്വം. അതിൽ തന്നെ യാത്രക്കു പോകുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകിയ ശേഷം സാനിറ്റൈസർ കൂടി ഉപയോഗിക്കുക. വീട്ടിൽ നിന്നു പുറത്തു പോകുമ്പോൾ ബാഗിൽ ഒരു സാനിറ്റൈസർ കൂടി കരുതുക. വീട്ടിൽ കഴിയുമ്പോൾ നല്ല നല്ല പുസ്തകങ്ങൾ വായിച്ച് ചെറിയ ചെറിയ ജോലികൾ ചെയ്ത് നമുക്ക് മന്നോട്ട് പോകാം. സ്കൂളിലും മറ്റു ജോലി സ്ഥലങ്ങളിലും സാനിറ്റൈസ ർ ഉപയോഗിച്ച് വ്യക്തി ശുചിത്വം പാലിക്കണം. കഴിവതും ഹസ്തദാനം ഒഴിവാക്കുക, മറ്റുള്ളവരുമായി ഹസ്തദാനം നടത്തിയാൽ ശേഷം കൈകൾ നന്നായ് കഴുകി ശുചിയാക്കുക. സ്കൂളുകളിൽ കുട്ടികൾക്ക് സാമൂഹിക അകലം ശീലിപ്പിക്കുക. ബഞ്ചുകളിൽ തിക്കി ഞെരുക്കി ഇരുത്താതെ അകലം ശീലിപ്പിക്കാം. പഴമയുടെ ശീലം നമുക്ക് തിരിച്ചു കൊണ്ടു വരാം. പുറത്തൂ പോയി വരുന്നവർ കിണ്ടിയിലെ വെള്ളം ഉപയോഗിച്ച് കഴുകുന്നതു പോലെ നമുക്കും ചെയ്യാം. സ്കൂളുകളിൽ ശൗചാലയം ശുചിയാക്കാം. മുതിർന്ന പെൺകുട്ടികൾക്ക് വേണ്ടി ശൗചാലയത്തിൽ സാനിറ്ററി പാഡുകളും ചവറു കുട്ടകളും വയ്ക്കാം. ഏവരും കൈയിൽ ഒരു തൂവാല കരുതുന്നത് വളരെ നല്ലതാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ഒരാൾ ഉപയോഗിച്ച വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അനാവശ്യമായി കണ്ണിലും മൂക്കിലും ചെവിയിലും വിരലുകൾ തൊടുന്ന ശീലം ഉപേക്ഷിക്കാം. വിരൽനഖം കടിക്കുന്ന ശീലം, നഖം വളർത്തുന്ന ശീലം ഉപേക്ഷിക്കാം. പ്രത്യേകിച്ച് പനിയുള്ളവരുമായി കൃത്യ അകലം പാലിക്കുക. കിടക്ക വിരിയും തലയിണയും മറ്റും ആഴ്ചയിൽ ഒരു തവണ എങ്കിലും ഡെറ്റോൾ അഥവാ അണു നാശിനി ഉപയോഗിച്ച് കഴുകുക. ലോക് ഡൗൺ കാലത്ത് പലവിധ ജോലികളും ചെയ്തു പരിക്ഷിക്കണം.പ്രത്യേകിച്ച് വീട്ടിലെ കൃഷി. പൂന്തോട്ടം എന്നിവ. വീടും പരിസരവും വൃത്തിയാക്കാം. പുസ്തകങ്ങൾ ക്രമത്തിൽ അടുക്കി വയ്ക്കാം. വസ്ത്രങ്ങൾ തേച്ചു മടക്കി ഒതുക്കി വയ്ക്കാം. ഇക്കാലയളവ് ഇങ്ങനെയെല്ലാം ആസ്വാദ്യമിക്കാം. കഴിവതും വീടുവിട്ടിറങ്ങാതിരിക്കുക. ഇനി അഥവാ ഇറങ്ങിയാൽ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. ഇനി മുതൽ ആഹാരക്രമത്തിലും ഒരു മാറ്റം വരുത്താം. ബേക്കറി വിഭവങ്ങൾ ഉപയോഗിക്കാതിരിക്കാം. ഉച്ചഭക്ഷണത്തിന് പ്രോട്ടീൻ അടങ്ങിയവ ഉപയോഗിക്കുക. കടയിലെ ആഹാരങ്ങൾ ഒഴിവാക്കാം. വീട്ടിൽ ജൈവ പച്ചക്കറി ഉപയോഗിക്കാൻ അടുക്കളത്തോട്ടം നിർമ്മിക്കാം.കൊറോണാ വൈറസ് പോയാലും വീണ്ടും വരാതിരിക്കാൻ സാമൂഹിക അച്ചടക്കം പാലിക്കാം. ശുദ്ധജലം ജൈവ പച്ചക്കറി വിഷരഹിതമത്സ്യം എന്നിവ നമുക്ക് ശീലമാക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ