ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി...(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി...(ലേഖനം) <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി...(ലേഖനം)


മരങ്ങളും പക്ഷിമൃഗാദികളും ജലാശയവുമെല്ലാം ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷികേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ് .എന്നാൽ മനുഷ്യർ അത് മനസ്സിലക്കുന്നില്ല .അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി അവയെ മലിനമാക്കുകയും നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് .പി സര മലിനീകരണമാണ് നമ്മുടെ പരിസ്ഥിതിയെ ഏറ്റവും കൂടുതൽ ദോഷമായി ബാധിക്കുന്നത്. അതിൽ നമ്മൾ ഓരോരുത്തരും ഉത്തരവാദികളാണ്.
നമ്മുടെ പരിസ്ഥിതിക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വൃക്ഷങ്ങൾ. അവ വെട്ടിനശിപ്പിക്കുന്നതു കാരണം മണ്ണൊലിപ്പു തടയാനാകതെ ഉരുൾപൊട്ടൽ പോട്ടൽ പോലുള്ള പ്രകൃതിക്ഷോപങ്ങൾ ഉണ്ടാകുന്നു. ഈ അടുത്ത കാലത്തുണ്ടായ ഉരുൾപൊട്ടൽ തന്നെ ഉദാഹരണം. നമ്മുടെ ജീവൻ്റെ നിലനിൽപ്പിനാവശ്യമായ ഓക്സിജൻ്റെ അളവ് കുറയുന്നു' ഡൽഹി പോലaള്ള സ്ഥലങ്ങളിൽ ശുദ്ധവായു ശ്വസിക്കണമെങ്കിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളത് '
വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു 'കൂടാതെ നമ്മുടെ വീടുകളിലെ ഇലജ് ട്രിക് ഉപകരണങ്ങളിൽ നിന്നുമുള്ള വിഷവാതകം അന്തരീക്ഷത്തിൽ കലരുകയും അവ ഓസോൺ പാളിയെ നശിപ്പിക്കുകയും ചെയ്യുന്നു. ഓസോൺ പാളി ഇല്ലാതാകുന്നതോടെ സൂര്യൻ റ അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിലേക്ക് നേരിട്ട് പതിക്കുകയും പക്ഷിമൃഗാദികൾക്കും മനുഷ്യർക്കും പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയുന്നു.
പ്രകൃതിയുടെ വരദാനമായ ജലാശയങ്ങൾ ഇന്ന് മാലിന്യങ്ങളെക്കൊണ്ട് നിറയുകയാണ് .ഇതും പല തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം നാം ഇല്ലാതാക്കാതെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ആകില്ല. വഴ പെയ്യുമ്പോൾ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്തുക്കളിൽ വെള്ളം കെട്ടി നിന്ന് അതിൽ കൊതുകു മുട്ടയിട്ടു പലതരം പകർച്ചാവ്യാധികൾ ഉണ്ടാക്കുന്നു .പരിസര മലിനീകരണം ഉണ്ടാകാതിരിക്കാൻ നാം ഓരോരുത്തരും നമ്മുടെ വീട്ടിൽ നിന്നും തന്നെ തുടങ്ങേണ്ടതാണ്. പ്ലാസ്സ്റ്റിക് ഒഴികെയുള്ള ചപ്പുചവറുകൾ തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യാം'

വിഷ്ണുജിത്ത് എം ഡി
9 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം