പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/ഒരു നല്ല നാളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു നല്ല നാളിലേക്ക് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു നല്ല നാളിലേക്ക്

ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട് ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാ൦ എന്ന തീവ്രമായ പരിശ്രമത്തിൽ എനിക്കും ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകല൦ പാലിക്കുക മാത്രമാണ് ഏക പോ൦വഴി എന്നുള്ള തിരിച്ചറിവിന്റെ ഫലമായി വീട്ടിലൊതുങ്ങുകയാണ് നാം എല്ലാവരും. എന്നാൽ വാർത്താ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാർത്തകൾ നമ്മളെ അമ്പരപ്പിക്കുന്നു. വികസിത രാജ്യങ്ങൾ പോലും കൊറോണ എന്ന വൈറസിനു മുന്നിൽ മുട്ടുകുത്തുന്നു. മരണം താണ്ഡവമാടുന്നു. ഇത് ലോകത്തിന്റെ അവസ്ഥ താറുമാറാക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് പോലും രോഗം ബാധിക്കുന്നു. ഈ അവസ്ഥയിൽ നിന്നും നമ്മൾ കര കയറിയേ തീരൂ. ഇതിനുവേണ്ടി നമുക്കു എന്തെല്ലാം ചെയ്യാ൦ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരള൦ കൊറോണ പ്രതിരോധത്തിന് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കി മുന്നോട്ടു പോവുകയാണ്. ആദ്യമേ തന്നെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. പിന്നെ കേന്ദ്ര സർക്കാരിന്റെ ലോക്ഡൌണോടുകൂടി എല്ലാ ദൈനംദിന കാര്യങ്ങളിലും നിയന്ത്രണങ്ങൾ വന്നു. കടകളുടെ സമയക്രമങ്ങളിലു൦ മറ്റും മാറ്റം വരുത്തി ആളുകൾ കൂട്ടം കൂടുന്നതിന് തടയിട്ടു. വൈറസ് വ്യാപനം തടയുന്നതിന് 'കൈകഴുകൽ' എന്ന ഇരുപതു സെക്കന്റ് നേരത്തെ ശുചീകരണ പ്രവൃത്തി വ്യാപകമാക്കാനുള്ള സത് സ൦ര൦ഭത്തിന് തുടക്കമിട്ടു. നിരോധനാജ്ഞ പുറപ്പെടുവിക്കുക വഴി ആളുകൾ കൂട്ടം കൂടുന്നതിന് തടയിട്ടു. വീടുകളിലേക്കു ഒതുങ്ങാനുള്ള എല്ലാ വഴികളും ഒത്തു വന്നു. അതുവഴി കൊറോണയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ നമുക്കു കഴിഞ്ഞു എന്നു പ്രത്യാശിക്കാ൦. എന്നിരുന്നാലും ഇനിയും ഒരുപാട് കടമ്പകൾ ചാടി കടന്നാൽ മാത്രമേ 'നിപ്പ' എന്ന രോഗത്തെ ചെറുത്തു തോൽപ്പിച്ച പോലെ കൊറോണയെയു൦ നമുക്കു കേരള മണ്ണിൽ നിന്നും തുരത്തി ഓടിക്കുവാൻ കഴിയുകയുള്ളൂ. കൊറോണ എന്ന വൈറസിനെ തുരത്താൻ നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാവാ൦. കൊറോണ എന്ന വൈറസ് നമ്മുടെ ലോകത്തുനിന്ന് തന്നെ അപ്രത്യക്ഷമാകുന്ന ഒരു നല്ല നാളെക്കായി നമുക്കു ഒന്നിച്ചു പ്രയത്നിക്കാ൦.

അനുശ്രീ.എ.എസ്
7 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം