സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം കൊറോണയെ | color=4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം കൊറോണയെ

വെക്കേഷൻ തുടങ്ങിയല്ലോ; കൂട്ടുകാർക്ക് സന്തോഷമായോ, പക്ഷെ, ഇതു വെറും ഒരു വെക്കേഷനല്ല. നമ്മുടെ ലോകം ആകെ പടർന്നു പിടിക്കുന്ന covid 19 (corona virus ) എന്ന വൈറസ്സിനെ ഇല്ലാതാക്കാനുള്ള സമയം കൂടിയാണ്. അതുകൊണ്ട് വീടിന്റെ പുറത്തു പോലും ഇറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. വീടിന്റെ പുറത്തു ഇറങ്ങരുത് എന്നു പറയുന്നതിലും കാര്യമുണ്ട്. അന്തരീക്ഷത്തിൽ നിൽക്കുന്ന ഈ വൈറസ്സിനെ പതിനാലു മണിക്കൂറിനുള്ളിൽ മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ അത് നശിച്ചു പോകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുന്നതു അവധിയാഘോഷിക്കാനല്ല, അടുത്ത വർഷവും അവധി ദിനങ്ങൾ വരും., അന്നും ആഘോഷിക്കണമെങ്കിൽ ഇപ്പോൾ നമ്മൾ ശ്രദ്ധിച്ചേ മതിയാകൂ.... പിന്നെ ഇടയ്ക്കിടെ കൈ കഴുകുന്നതു ശീലമാക്കുക. 20 സെക്കന്റെങ്കിലും കഴുകുക.. യാത്രകൾ കഴിവതും ഒഴിവാക്കുക. പ്രധാനപ്പെട്ട ജോലികൾക്കായി വീട്ടിലും പുറത്തും ആയിരിക്കുമ്പോൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗിയോ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വന്നവരോ ഇത്തരം ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവരാണെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വരുന്ന തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക . കൊറോണയെ പ്രതിരോധിക്കാൻ വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, ഇവ ധാരാളമായി ഉപയോഗിക്കുക. ക്യാരറ്റ്, പപ്പായ, ഓറഞ്ച്, മത്തങ്ങാ, തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. ഓർക്കുക, ഒരാളോ, ഒരു കൂട്ടം ആളുകളോ വിചാരിച്ചാൽ നമുക്ക് ഈ രോഗത്തെ നേരിടാനാവില്ല. നാം ഓരോരുത്തരും വിചാരിച്ചാൽ മാത്രമേ നമുക്ക് ഈ വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാൻ സാധിക്കു... അടുത്ത രണ്ടാഴ്ച കൂടി സ്വയം ജാഗ്രത പാലിക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ട് ഉത്തരവാദിത്വമുള്ള പൗരനായി നമുക്ക് ഒന്നിച്ചു പോരാടാം....

ആസിയ എൻ ടി
5 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം