ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഓർമയിലെ വാക

ഓർമയിലെ വാക
                                                                                                                                                             ചിറകൊടിഞ്ഞാടുന്ന വാകമരത്തിൻ
                                                                                                                                                             ചുടുരൿതമൊഴുകിയ പാതകളിലൂടെ
                                                                                                                                                            പോയ വസന്തത്തിൻ ഉൾനാമ്പ് തേടി
                                                                                                                                                                 പാറിയടുത്തൊരീ കുഞ്ഞു പക്ഷി
                                                                                                                                                             നിന്റെയീ ജീവനും മാംസവും മജ്ജയും
                                                                                                                                                              ഈവില്ലെനിക്കിനി തിരിയെതരാൻ
                                                                                                                                                          മഴുകോണ്ടരിഞ്ഞൊരീ നിന്റെയീ ചില്ലകൾ
                                                                                                                                                            ചായുന്നു, കരയുന്നു നിന്നെയോർത്ത്
                                                                                                                                                            രോഷത്തിന്നലയായ് മുഴങ്ങുമീ കാറ്റോ
                                                                                                                                                              ഒരു വട്ടമെങ്കിലും നിന്നിലലിയാൻ
                                                                                                                                                              അവസരം തേടിയലയടിച്ചൊഴുകി
                                                                                                                                                                      നിൻ കാലിണയിൽ
                                                                                                                                                               നീ മൊഴിയുമീ മൗനത്തിൽ പിന്നിൽ
                                                                                                                                                            നിറം കെട്ടു പോയ ചില്ലകൾക്കു നടുവ്ൽ
                                                                                                                                                         സാക്ഷിയായ് നിൽക്കുന്നു ഞാൻ മൂകയായി
                                                                                                                                                               ചൊല്ലുവാനില്ല നിന്റെയീ നോവുകൾ
                                                                                                                                                                 കാണുവാനോയിവിടെയാരുമില്ല
                                                                                                                                                         നിനക്കായ് ഉയർത്തുവാൻ ശബ്‍ദമില്ലിവിടെ
                                                                                                                                                            നിന്റെയീ നിലവിളിയാരു കേൾക്കാൻ?
                                                                                                                                                          നിന്നെ ചീന്തിയെറിഞ്ഞൊരാ കൈകൾ 
                                                                                                                                                                  വികസനം തേടി യാത്രയായി
അഞ്ജലി കൃഷ്‍ണ കെ.ആർ.
പത്ത്-എ ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത