ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഓർമയിലെ വാക
ഓർമയിലെ വാക
ചിറകൊടിഞ്ഞാടുന്ന വാകമരത്തിൻ ചുടുരൿതമൊഴുകിയ പാതകളിലൂടെ പോയ വസന്തത്തിൻ ഉൾനാമ്പ് തേടി പാറിയടുത്തൊരീ കുഞ്ഞു പക്ഷി നിന്റെയീ ജീവനും മാംസവും മജ്ജയും ആവില്ലെനിക്കിനി തിരിയെതരാൻ മഴുകോണ്ടരിഞ്ഞൊരീ നിന്റെയീ ചില്ലകൾ ചായുന്നു, കരയുന്നു നിന്നെയോർത്ത് രോഷത്തിന്നലയായ് മുഴങ്ങുമീ കാറ്റോ ഒരു വട്ടമെങ്കിലും നിന്നിലലിയാൻ അവസരം തേടിയലയടിച്ചൊഴുകി നിൻ കാലിണയിൽ നീ മൊഴിയുമീ മൗനത്തിൽ പിന്നിൽ നിറം കെട്ടു പോയ ചില്ലകൾക്കു നടുവ്ൽ സാക്ഷിയായ് നിൽക്കുന്നു ഞാൻ മൂകയായി ചൊല്ലുവാനില്ല നിന്റെയീ നോവുകൾ കാണുവാനോയിവിടെയാരുമില്ല നിനക്കായ് ഉയർത്തുവാൻ ശബ്‍ദമില്ലിവിടെ നിന്റെയീ നിലവിളിയാരു കേൾക്കാൻ? നിന്നെ ചീന്തിയെറിഞ്ഞൊരാ കൈകൾ വികസനം തേടി യാത്രയായി തിമിരം മൂടിയ കണ്ണുകൾ നിന്നെ മഴുവിന്നിരയാക്കി പോയിടുമ്പോൾ മൂക സാക്ഷിയായ് നിൽക്കുവാൻ മാത്രമേ യോഗമുള്ളൂ എൻ ജൻമ പാപം ഇന്നു നീ മറയുന്നു വിരഹത്തിൻ നോവുമായ് അകലുമീ വേളയിൽ പോയ പേമാരിതൻ നീർക്കണ്ണിലിന്നിതാ പൊഴിക്കുവാൻ ഒരു തുള്ളി നീരുമില്ല ഓർമയായ് മാറുന്ന വാകയുടെ അവസാന ബാഷ്‍പവും ചോർന്നു പോയി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത