എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം ഒരു ആയുധം
പ്രതിരോധം ഒരു ആയുധം
വേനൽക്കാലം രോഗങ്ങളുടെ കാലമായാണ് അറിയപ്പെടുന്നത്. എന്നാൽ ശരിയായ അറിവ് നേടി പ്രായോഗികമാക്കുന്നതിലൂടെ ഇക്കാലത്തും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ സാധിക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, നാം നിത്യമായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സോപ്പിട്ട് കഴുകി വെയിലത്ത് ഉണക്കി സൂക്ഷിക്കുക, പാത്രങ്ങൾ കഴുകി വെയിലത്തു വച്ച് ഉണക്കുക, പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, രണ്ട് നേരം കുളിക്കുക, കൈസോപ്പുകൊണ്ടോ ഹാൻറ് വാഷ് കൊണ്ടോ കഴുകി വൃത്തിയാക്കുക. കൊതുകു മുട്ടയിടാൻ സാധ്യതയുള്ള സ്ഥലങ്ങൾ വെള്ളം കളഞ്ഞ് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ചിരട്ട, മുട്ടത്തോട്, ഉടഞ്ഞപാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, ടയറുകൾ. വേനൽക്കാലത്ത് എത്തുന്ന ഒരുകൂട്ടം രോഗങ്ങളാണ് അഞ്ചാംപനി, ചിക്കൻപോക്സ്, മുണ്ടിനീര്, കോമൻകോൾഡ്, ചെങ്കണ്ണ്, വിവിധ ശ്വാസകോശരോഗങ്ങൾ, ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപിത്തം മുതലായവ, വിവിധതരം ത്വക്ക് രോഗങ്ങൾ, പക്ഷിപ്പനി ബാധകൾ, ഇവയെല്ലാം പകർച്ചവ്യാധികളുമാണ്. ഈ രോഗങ്ങളെ തടയാൻ രോഗിയെ മാറ്റി പാർപ്പിക്കണം. അവർ ഉപയോഗിച്ച വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി അണുനാശിനിയിൽ മുക്കി ഉണക്കിയെടുക്കണം. കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ചവെള്ളത്തിൽ കഴുകിയെടുക്കണം. അണുനാശിനികൊണ്ട് മുറി വൃത്തിയാക്കണം. പുതിയ ഒരു വൈറസ് രോഗമാണ് കോവിഡ്-19. കൊറോണ എന്ന ഒരു വൈറസ് ആണ് രോഗകാരി. ഇത് രോഗിയുമായി ഇടപഴകുന്നവർക്കും രോഗിയുടെ ശ്രവങ്ങൾ സ്പർശിക്കുന്നതിലൂടെയും പകരുന്നു. പനി, വരണ്ടചുമ, അതിരുവനന്തപുരംതിശക്തമായ തൊണ്ടവേദന, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം കഠിനമാകുന്പോൾ ശക്തമായ ശ്വാസതടസ്സം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. വളരെവേഗം തന്നെ ഇത് ലോകമെന്പാടും പടർന്ന്പിടിക്കുകയും ഒന്നേകാൽ ലക്ഷത്തിലധികം ആൾക്കാർ ഇതുവരെ മരണപ്പെടുകയും ചെയ്തു. ഈ രോഗം പകരാതിരിക്കാൻ സോപ്പ്കൊണ്ടോ, ഹാൻറ് വാഷ് കൊണ്ടോ കൈകൾ വൃത്തിയാക്കുക. ചൂടുള്ള വെള്ളം കുടിക്കുക, രോഗിയുമായി സന്പർക്കത്തിൽ വരാതെ നോക്കുക, രോഗികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വം പാലിക്കുക. മാസ്ക്ക് ഉപയോഗിക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ഈ വക കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ