സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വ ലോകം ... സുരക്ഷിത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) (''''കട്ടികൂട്ടിയ എഴുത്ത്'''{{BoxTop1 | തലക്കെട്ട്= ശുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കട്ടികൂട്ടിയ എഴുത്ത്

ശുചിത്വ ലോകം ... സുരക്ഷിത ലോകം


കൂട്ടുകാരെ നമ്മൾ ഏറ്റവും അത്യാവശ്യമായി പാലിക്കേണ്ട ഒന്നാണ് ശുചിത്വം. നമ്മൾ വൃത്തിയുള്ളവരായാൽ പരിസരവും വൃത്തിയുള്ളതാവും. അങ്ങനെയായാൽ അവിടെ പകർച്ചവ്യാധികളും അസുഖങ്ങളും കുറയും. ഇപ്പോഴത്തെ കോവിഡ്- 19 എന്ന വൈറസ് ബാധയെ ചെറുക്കാൻ നമുക്ക് വൃത്തിയുള്ളവരാകാം, അതിനായി അനാവശ്യമായി പുറത്തിറങ്ങരുത്, ഇറങ്ങിയാൽ സാമൂഹിക അകലം പാലിക്കണം, മാസ്ക് ഉപയോഗിക്കണം, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകണം, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മൾ സുരക്ഷിതരാവുന്നു. അങ്ങനെ വീട് സുരക്ഷിതമാവുന്നു, അതോടൊപ്പം നാടും ഈ രാജ്യവും അങ്ങനെ ഈ ലോകവും സുരക്ഷിതമാവുന്നു. അതിനാൽ നമുക്ക് വൃത്തിയുള്ളവരാകാം ,ശുചിത്വം നമ്മുടെ ജീവിതചര്യയാക്കാം

സാവ്യോ കുര്യൻ
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം