ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/കൈകഴുകാം ചങ്ങലപൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈ കഴുകാം, ചങ്ങല പൊട്ടിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കഴുകാം, ചങ്ങല പൊട്ടിക്കാം
               സ്കൂൾ പരീക്ഷ സമയം. അപ്പോഴാണ് കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ചത്. പരീക്ഷകൾ നിർത്തിവച്ചു. ഞാനും കൂട്ടുകാരും വീട്ടിൽ ബന്ധിതരായ പോലെ. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. എന്ത് ചെയ്യണം എന്ന് അറിയില്ലാത്ത അവസ്ഥ. ടീച്ചർ ഇടക്കിടെ ഞങ്ങളെ വിളിച്ചു ക്ഷേമം അന്വേഷിക്കുന്നുണ്ടായിരുന്നു.കൈ സോപ്പിട്ടു കഴുകുന്ന കാര്യം ടീച്ചർ ഓർമിപ്പിക്കും. അങ്ങനെയാണ് ഈ ആശയം ഞങ്ങളുടെ മനസ്സിൽ തോന്നിയത്.എല്ലാവർക്കും  കൈകഴുകാനായി ഒരു സംവിധാനം വീടിനടുത്തു ഒരുക്കുക.
              നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാർ നമുക്ക് ഒറ്റക്കെട്ടായി കൊറോണയെ  പ്രതിരോധിക്കണം എന്ന് പറഞ്ഞതും ഞങ്ങൾ ഓർത്തു. അങ്ങനെ ഞങ്ങൾ ഞാനും എന്റെ കൂട്ടുകാരും എന്റെ കുഞ്ഞയും ചേർന്നു വീട്ടിലേക്കുള്ള പ്രധാന വഴിയിൽ വലിയൊരു ക്യാനിൽ വെള്ളവും ഹാൻഡ് വാഷും വെക്കാൻ തീരുമാനിച്ചു. ഹാൻഡ് വാഷ് വാങ്ങാനായി ഞങ്ങൾ എല്ലാവരും ചേർന്നു പണം പിരിച്ചു. അടുത്ത ദിവസം തന്നെ അതു നടപ്പാക്കി. ഞാനും ഞങ്ങളുടെ പരിസരത്തുള്ളവരും അതു ഇപ്പോഴും ഉപയോഗിക്കുന്നു. ഹാൻഡ് വാഷ് തീരുന്നതനുസരിച്ചു ഞങ്ങൾ വാങ്ങി വെക്കുന്നു. ഭാവിയിലും ഉപയോഗിക്കുന്നതിനായി ചെലവ് കുറഞ്ഞ രീതിയിൽ  ഹാൻഡ് സാനിറ്റൈസർ   ഉണ്ടാക്കാൻ  ഷർമിള ടീച്ചർ  പറഞ്ഞുതന്നു. അതനുസരിച്ചും വീഡിയോ നോക്കിയും ഇപ്പോൾ  ഞങ്ങൾ സ്വന്തമായി ഹാൻഡ്സാനിറ്റൈസർ ഉണ്ടാക്കി ഉപയോഗിക്കുന്നു.
              എല്ലാവരും ഞങ്ങളുടെ ഈ സംവിധാനം ഉപയോഗിക്കുന്നത് കാണുമ്പോൾ  ഞങ്ങൾക്കെല്ലാവർക്കും അതിയായ സന്തോഷം. ഞങ്ങളുടെ വീടിനടുത്തുള്ളവർ എല്ലാം ഞങ്ങളെ അഭിനന്ദിച്ചു..... നമുക്ക് കൈ കഴുകാം, ചങ്ങല പൊട്ടിക്കാം


ജ്യോതിഷ് വി
7 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം