എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ഇരുട്ടെ നീ മായുകില്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇരുട്ടെ നീ മായുകില്ലേ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇരുട്ടെ നീ മായുകില്ലേ

കാർമേഘം പോലെ പടർന്നു കയറിയ
മാരിയെ നീ ഇന്നു മായുകില്ലേ
ലോക മനസ്സു തൻ ശാപക്കറകൾ നീ
ഏറ്റുവാങ്ങി അങ്ങു മറയുകില്ലേ


 നിന്റെ ഈ വ്യാപന തൽഫലമായി ഞങ്ങൾ
കൂട്ടിൽ ഒതുങ്ങി കഴിയുന്നിതാ
ശൂന്യമാം തെരുവീഥികൾ നഗരങ്ങൾ
നിശബ്ദമാം ഭീകര സ്വപ്നങ്ങളും


ബന്ധങ്ങൾ ഭേദിച്ച് പടരുന്ന നാഴികയിൽ
വൈദ്യമില്ലാതെ അലയുന്നിതാ
മാനവരാശിതൻ ശാപമായ് മാറിയ
മാരിയെ നീ എന്നു പെയ്തു തോരും .

അക്ഷ വി എ
7 എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത