Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം
തെറ്റു മനസ്സിലാക്കിയരാമുവും രാജുവും കൂട്ടുകാരാണ്.രാജു വിദേശത്താണ് ജോലി ചെയ്യുന്നത്.
രാമു നാട്ടിലും.അടുത്തിടെ രാജു നാട്ടിൽ വന്നു.സാധാരണ നാട്ടിൽ
വരുമ്പോൾ ഓടിയെത്തുന്ന രാമു ഇത്തവണ എത്താത്തത് രാജുവിനെ
വിഷമിപ്പിച്ചു.
ഇപ്പോഴെന്താ ഇങ്ങനെ എന്നവന് മനസ്സിലായില്ല.അവന്
ഒരുപാട് വിഷമമായി.കുറേ ദിവസങ്ങൾ കഴിഞ്ഞിട്ടും രാമു കാണാൻ
വന്നില്ല.അവസാനം രാജു രാമുവിനെ കാണാൻ അവന്റെ വീട്ടിലെത്തി.
രാജുവിനെ കണ്ടതും രാമുവിന്റെ വീട്ടുകാർ കയറി കതകടച്ചു.രാമു മാത്രം
മാസ്ക് ധരിച്ച് വെളിയിൽ വന്നു.
രാജു സന്തോഷത്തോടെ രാമുവിനെ കെട്ടിപ്പിക്കാൻ ചെന്നു.
ഇത് കണ്ടു രാമു മാറിക്കളഞ്ഞു.രാജുവിന് വല്ലാത്ത വിഷമമായി.
നീ എന്താ ഇപ്പോൾ ഇങ്ങനെ ?
അപ്പോൾ രാമു ചോദിച്ചു, നിന്റെ ഐസൊലേഷൻ പിരീഡൊക്കെ
കഴിഞ്ഞോ? രാജു ചോദിച്ചു,ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?
വിദേശത്ത് നിന്നും വരുന്നവർ അങ്ങനെ ചെയ്തില്ലെങ്കിൽ കൊറോണയെ
നിയന്ത്രിക്കാൻ കഴിയാതെ വരും.അല്ലാതെ നിന്നോട് സ്നേഹമില്ലാതത്
കൊണ്ടല്ല ഞാൻ കാണാൻ വരാത്തത്. രാജു പറഞ്ഞു,നന്ദി കൂട്ടുകാരാ.
|