ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഈ കാട് നമ്മുടേതാണ്
ഈ കാട് നമ്മുടേതാണ്
ഒരിടത്തു ഒരു ഗ്രാമത്തിൽ കൃഷിക്കാരായ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു.മൂത്തയാൾ രാമു.ഇളയത് മനു.അച്ഛന്റെ മരണശേഷം രാമുവായിരുന്നു കൃഷിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. അതിന്റെ അഹങ്കാരവും എടുത്തുചാട്ടവും അവനുണ്ടായിരുന്നു.മനുവിനെ അവൻ എല്ലാകാര്യങ്ങളിലും ശകാരിക്കുകയും"ഒരു കാശിനും കൊള്ളാത്തവൻ "എന്ന് പറഞ്ഞു കളിയാക്കുകയും ചെയ്യുമായിരുന്നു പക്ഷെ, മനു നന്മയുള്ളവനും സഹോദരസ്നേഹമുള്ളവനും ആയിരുന്നു. കൃഷികാര്യങ്ങളിൽ ബുദ്ധിപരമായ നിർദേശങ്ങൾ നൽകിയിരുന്നത് മനുവാണ്. ഈ നിലപാടിൽ അവരുടെ അമ്മ എപ്പോഴും ദുഖിതയായിരുന്നു. ഒരിക്കൽ ജ്യേഷ്ഠനുജന്മാർ ചേർന്നു അടുത്ത ഗ്രാമത്തിലെ ചന്തയിൽ ഒരാടിനെ വാങ്ങാൻ പോയി. മാതാവ് യാത്രക്കിടയിൽ കഴിക്കാനുള്ള ഭക്ഷണപ്പൊതിയും നൽകിയാണ് മക്കളെ യാത്രയാക്കിയത്. ഒരു കാട് കടന്നുവേണം ഗ്രാമത്തിൽ എത്താൻ. അങ്ങോട്ടു പോകവേ പകലായതിനാൽ പ്രശ്നമൊന്നും ഉണ്ടായില്ല. ചന്തയിൽ നിന്ന് അവർ നല്ലൊരു ആടിനെ വാങ്ങി. ഉച്ച കഴിഞ്ഞാണ് അവർ മടങ്ങിയത്. അമ്മ നൽകിയ ഭക്ഷണം അവർ ഒരു മരത്തണലിലിരുന്നു കഴിച്ചു. അൽപനേരം അവിടെക്കിടന്നു ക്ഷീണമകറ്റിയശേഷം അവർ യാത്ര തുടർന്നു. വനത്തിനുള്ളിൽ എത്തിയപ്പോഴേക്കും ഇരുട്ടുപര ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കുറ്റി ക്കാടിനുള്ളിൽ ഒരനക്കം കേട്ടു. ഉള്ളിൽ പേടിതോന്നിയിട്ടും രാമു അത് പുറത്തുകാണിക്കാതെ അനുജനോട് നടക്കാൻ പറഞ്ഞു. പക്ഷെ, മനുവിന് എന്തോ അപകടം മണത്തു. ആ കുറ്റിക്കാടിനുള്ളിൽ കടുവയോ മറ്റോ ഒളിഞ്ഞിരുപ്പുണ്ടായിരിക്കും എന്നവൻ ഊഹിച്ചു. മണ്ടൻ രാമുവാണെങ്കിൽ ആ ആടിനെയുമെടുത്തു ഒരു മരത്തിൽ വലിഞ്ഞുകയറാൻ ശ്രമിച്ചു. ഉടനടി മനു ആടിനെ ചേട്ടനിൽ നിന്നും പിടിച്ചുവാങ്ങി ആ കുറ്റിക്കാട്ടിലേക്ക് വിട്ടു. അവൻ നോക്കിനിൽക്കെ ഒരു കടുവ വന്ന് ആ ആടിനെ കടിച്ചെടുത്തു കുറ്റിക്കാട്ടിലേക്ക് പോയി. ഇതുകണ്ട രാമുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൻ ഉറക്കെ കരയാൻ തുടങ്ങി. അനുജൻ അവനെ സമാധാനിപ്പിച്ചു. "ചേട്ടാ... ആ ആട് കടുവയുടെ അന്നമാണ്. കടുവ, മാൻ, മുയൽ തുടങ്ങിയ ജീവികളുടെ വീടാണ് കാട്. അവിടേക്ക് നമ്മൾ കടന്നുകയറിയാൽ അവർ നമ്മളെയും ആക്രമിക്കും. നമ്മുടെ കയ്യിൽ ആ ആടിരുന്നതുകൊണ്ടാണ് അവൻ നമ്മെ പിടികൂടാതിരുന്നത്. ഇപ്പോൾ മാനും, മുയലുമൊന്നും അധികം അവിടെയില്ല.അതുകൊണ്ടാണ് അവയെല്ലാം കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്."ശരിയാ.. നീ പറഞ്ഞതിലും കാര്യമുണ്ട്", രാമു പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം, സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം, സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ