ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷംകഥ/ശുചിത്വത്തിലേക്കു

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41002 (സംവാദം | സംഭാവനകൾ) ('കോഴ‍ഞ്ചരി എന്ന ഗ്രാമത്തിലാണ് നാരായണൻക്കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴ‍ഞ്ചരി എന്ന ഗ്രാമത്തിലാണ് നാരായണൻക്കുട്ടി എന്ന ആൾ ജീവിച്ചിരുന്നത്. വളരെ വൃത്തിയും ശുചിത്വവുമുള്ള ആളായിരുന്നു അദ്ദേഹം.അയാളുടെ ശുചിത്വം നാട്ടിലെങ്ങും പാട്ടായിരുന്നു.രാവിലെ ഉണർന്നാൽ ഉടനെ പ്രഭാത കൃത്യങ്ങൾ നടത്തും.അതിനുശേഷം വീടും പരിസരവും വൃത്തിയാ ക്കും. വീട്ടുജോലികൾ കഴിഞ്ഞാൽ ഉടൻ തന്നെ ഗ്രാമത്തിൽ ഇറങ്ങി നടക്കും .എല്ലാ മാലിന്യംകുടിക്കെടക്കുന്ന സ്ഥലവും വൃത്തിയാക്കും .നാട്ടുകാർക്കൊക്കെ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമായിരുന്നു.പക്ഷേ അവർ അദ്ദേഹ- ത്തേ പരിഹസിക്കുകയും, പുച്ഛിക്കുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം നാരായണൻക്കുട്ടി വീട്ടുജോലികൾ കഴിഞ്ഞിട്ട് ഗ്രാമത്തിൽ ഇറങ്ങി നടക്കുന്ന സമയ- ത്ത് ഒരു ചായ കടക്കാരൻ മലിന്യമായ വെള്ളം റോട്ടിലേക്ക് ഒഴിക്കുന്നത് കണ്ടു. അദ്ദേഹത്തിനോട് വെള്ളം റോട്ടിലേക്ക് ഒഴിക്കുാതെ ഓടയിലേക്ക് ഒഴിക്കുാൻ നാരായണൻക്കുട്ടി പറഞ്ഞു. പിന്നെ അവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾനാരായണൻക്കുട്ടിക്ക് വിഷമമായി. ഒരു ദിവസം ആ നാട്ടിൽ വെെറൽ ഫീവർ എന്ന രോഗം അവിടയുള്ള ആളുകൾക്ക് പിടിപെട്ടു .ആരോഗ്യ പ്രവർത്തകർ അവിടെ വന്നു.കെെകൾ കഴുകണം, വീടും പരിസരവും വൃത്തിയാക്കണം, യാത്ര കഴിഞ്ഞു വന്നതിനുശേഷം കെെകൾ സോപ്പ് ഉപയോഗിച്ച് കെെകൾ കഴുകണം എന്നോക്കെ അവർ പറഞ്ഞു. ഇതോക്കെ കേട്ടപ്പോൾ അവ‍ർക്ക് നാരായണൻ- ക്കുട്ടിയെ ഒാർമ്മ വന്നു .അവർ നാരായണൻക്കുട്ടിയോട് ക്ഷമ ചോദിച്ചു . കൃപ .ആർ .കെ

           							 9.സി