ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

അനുഭൂതിയാണീ മഴ
ആർദ്രസംഗീതത്തിന്റെ
മൃദുനൂലിഴകൾ
ഭൂമിയെ കുളിരണിയിക്കുന്നു.
മനസ്സുകളിൽ
പെയ്തൊഴിയാൻ വെമ്പും
ആനന്ദം നിറയ്ക്കുന്നു.
മഴയൊരു സ്നേഹമാണ്,
തടയുന്നവർക്കും തണുപ്പേകും
കലർപ്പില്ലാത്ത സ്നേഹം.

നയന സുരേഷ്
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത