ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

അനുഭൂതിയാണീ മഴ
ആർദ്രസംഗീതത്തിന്റെ
മൃദുനൂലിഴകൾ
ഭൂമിയെ കുളിരണിയിക്കുന്നു.
മനസ്സുകളിൽ
പെയ്തൊഴിയാൻ വെമ്പും
ആനന്ദം നിറയ്ക്കുന്നു.
മഴയൊരു സ്നേഹമാണ്,
തടയുന്നവർക്കും തണുപ്പേകും
കലർപ്പില്ലാത്ത സ്നേഹം.

നയന സുരേഷ്
9 ജെ.എം.പി.ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത