Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധി
ലഘുലേഖനം-കൊറോണ
രോഗപ്രതിരോധത്തെ കുറിച്ച് ഒരു ലഘുലേഖനമാണ് ഞാൻ എഴുതുന്നത്.
നമ്മുടെ അശ്രദ്ധ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ,ശുചിത്വമില്ലായ്മ തുടങ്ങിയ ചില കാരണങ്ങളാൽപകർച്ചവ്യാധികൾ ഉണ്ടാകുന്നു.ഇതിനെ തടയാനുള്ള ചില മാർഗ്ഗങ്ങളാണ് ഞാൻ ഇതിലൂടെ എഴുതുന്നത്.
ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ പടർന്നു പിടിച്ച ഒരു വ്യാധിയാണ് "കോവിഡ്-19” . കൊറോണ
വൈറസ് മൂലമാണ് ഇത് പകരുന്നത്.ഇതിനെ ചെറുക്കാൻ ആരോഗ്യവകുപ്പ് ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് അവ ചുവടെ എഴുതുന്നു.
1. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല
2.കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും കഴുകണം
3.യാത്രകൾ ഒഴിവാക്കുക
4.എല്ലാവരും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക.
5.പരസ്പര സമ്പർക്കം ഒഴിവാക്കണം
ഇത്രയുമൊക്കെ കൃത്യമായി പാലിക്കാൻ കഴിഞ്ഞാൽ ഈ പകർച്ചവ്യാധിയെ ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കും.അസുഖങ്ങളൊന്നുമില്ലാത്ത ഒരു നല്ല നാളേയ്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
എന്ന്
എയ്ഞ്ചൽ മരിയ
|