സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ലോകഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകഭീതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകഭീതി

കേരള മണ്ണിന്ന് കാതോർത്ത് നിൽക്കുന്നു
വൃക്ഷലതാദികൾ ആടി തിമർക്കുന്നു
വരവായി ആ തപ്പുകൊട്ടുകാലം
ചിഹ്നം വിളിയും ആരവവുമായി ഈ മകരമാസം

തെയ്യവും കോലവും പുളളിപുലികളും
കച്ചകെട്ടിയാടുന്ന അമ്പലമുറ്റത്ത്
മേളവാദ്യങ്ങൾക്ക് താളം വെച്ചു കൊണ്ട്
പൊൻ പട്ടമണിഞ്ഞാടുന്നു ഗജവീരന്മാർ

വീരമേറിയ പൂരപറമ്പിലൂടെ ഓടിക്കളിക്കുന്ന
കുട്ടികളെ ശിക്ഷിച്ചുംശകാരിച്ചും നിൽക്കുന്ന
വീട്ടമ്മമാർക്കിത് ഒരുമയും ഐക്യവും നിറഞ്ഞ
ദേവിയെ പ്രസാദിപ്പിക്കുന്ന പൊങ്കാല കാലം

എങ്ങോ പോയ് ഈ തേനൂറും നിമിഷങ്ങൾ
കാലം സഞ്ചരിക്കവെ വന്നീടുന്നു ദുരന്തങ്ങൾ
മർത്യൻ്റെ സഹനശക്തിക്കുണ്ടതിരുകൾ
എന്തും നേരിടാൻ നിൽപ്പൂ ജനതകൾ

കാലൻ കരുതിവെച്ച വില്ലനെ പൊരുതിയ
നമുക്കിനി നേരിടാം ഈ പ്രപഞ്ച ദ്രോഹിയെ
പ്രളയത്തിനു ശേഷം മൊട്ടിട്ട പൂക്കളെ
ഇരുട്ടിലണക്കുവാൻ എത്തി ആ മുൾ കിരീടം

ഹിമനിരകൾ പുളകം പൊഴിക്കുന്ന
പാപശമനി ഗംഗയാറൊഴുകുന്ന
ദൈവത്തിൻ്റെ നാട് കുടികൊള്ളുന്ന
ഈ രത്ന പ്രദേശമിന്നു ഭയക്കുന്നു

കേരളനാടൊന്നു ലഹള കൊണ്ടു
കേരവൃക്ഷങ്ങളിന്ന് ഭീതിയിലാണ്ടു
എന്നാൽ കേരളീയർക്കെന്നും ഒരു മൊഴി
കേറിടുന്ന ദുരന്തത്തെ കരുതലോടെ തുരത്തിടാം

ശുചിത്വമാണിന്നത്തെ ദൗത്യം
അതൊരുമയോടെ നമ്മുക്ക് ചെയ്തിടാം
പൊരുതിടും നാം അകലം പാലിച്ച് കെണ്ട്
അകറ്റിടാം ഈ മഹാമാരിയെ ലോകത്ത് നിന്ന്

കരുത്തേറിയ കരങ്ങൾ കൊണ്ട്
തുടച്ചു നീക്കിടാം ഈ പകർച്ച വ്യാധിയെ
ഒറ്റക്കെട്ടായി മുന്നേറി തകർക്കാം
ഈ വ്യാപിക്കുന്ന പാഴ് ചങ്ങലയെ

" ഒപ്പമുണ്ട് ഞങ്ങൾ " എന്ന ശക്തിയേറിയ
ശബ്ദം മുഴക്കുന്നവരുടെ കൂടെ നയിച്ചിടാം
അരുമകിടാങ്ങളെ വിഴുങ്ങുവാൻ നിൽക്കുന്ന
കൊറോണയെ പൊരുതിയ മാലാഖമാരെ നമിച്ചിടാം

മാനവീകതയുടെ അടിത്തറ ഇളക്കികൊണ്ട്
ആഗമിച്ച ഈ സൂക്ഷ്മജീവിയെ
വ്യക്തി ശുചിത്വം കൊണ്ട കറ്റിടാം നമുക്ക്
വരാനിരിക്കുന്ന ജീവനു വേണ്ടി

ഗോപിക ബിജു
8 E1 St.Mary's Higher Secondary School, Pattom
Thiruvananthapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
Poem