സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം1

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=5 }} മനോഹരമായ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
     മനോഹരമായ ഒരു നാടിന് ശുചിത്വം അനിവാര്യമാണ്  ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ്‌ ശുചിത്വം.വ്യക്തി ശുചിത്വം,ഗൃഹ ശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം. എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നതാണ്. വീടുകൾ, സ്‌കൂളുകൾ, ഹോട്ടലുകൾ, പൊതുസ്ഥാലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ല പോകുന്നുവോ അവിടെ ശുചിത്വമില്ലായ്മ കാണാം. നമ്മുടെ കപട മനോഭാവമാണ് ഇതൊന്നും കണ്ടില്ലന്ന്‌ നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു .അതുകൊണ്ട് ശുചിത്വമില്ലായ്മ  ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. ആരോഗ്യം പോലെത്തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ്. മാത്രമല്ല ആരോഗ്യവസ്ഥാ ശുചിത്വവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മക്ക്‌ കിട്ടുന്ന പ്രതിഭലമാണ് എന്ന് നാം തിരിച്ചറിയുന്നില്
     അതുകൊണ്ട്  ഈ കോവിഡ് കാലത്ത് ശുചിത്വത്തെകുറിച്ച്  ചിന്തിക്കാം.
AMAL
9 C തിരുത്തുന്ന താൾ: സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം