എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വില്ലൻ
പ്ലാസ്റ്റിക് എന്ന വില്ലൻ..!
ആധുനിക ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്.സാമ്പത്തിക ലാഭവും സൗകര്യവും പ്ലാസ്റ്റിക്കിലേക്ക് നമ്മളെ ആകർഷിക്കുന്നു. പ്ലാസ്റ്റിക് കൊണ്ടുള്ള നേട്ടം താൽകാലികം ആണെന്നും ദീർഘകാലാടിസ്ഥാനത്തിൽ അതുപയോഗിക്കുന്ന വ്യക്തിക്കും സമൂഹത്തിനും ഉണ്ടാകുന്ന വിപത്ത് ഏറെ വലുതാണെന്നും ഉള്ള വസ്തുത നാം മനസ്സിലാക്കിയിട്ടില്ല.എവിടെയും കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ ഭാരം കൊണ്ട് ചെറുതാണെങ്കിലും പ്ലാസ്റ്റിക്കുണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്.ഖരമാലിന്യസംസ്കരണ-പരിപാലന സംവിധാനങ്ങളെയെല്ലാം തകിടം മരിക്കുന്നത് പ്ലാസ്റിക് എന്ന വില്ലനാണ്. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പോളിമറുകളും ഘനലോഹങ്ങളും ഭൂമിയിലെ ജീവൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.മൃദുത്വവും വഴക്കവും ആകർഷകമായ നിറങ്ങളും ലഭിക്കാൻ പ്ലാസ്റിക്കിൽ ചേർക്കുന്ന വിവിധ രാസവസ്തുക്കൾ, ലെഡ്, മെർക്കുറി, കാഡ്മിയം, ക്രോമിയം തുടങ്ങിയ ഘനലോഹങ്ങൾ എന്നിവ മനുഷ്യൻറെ ആരോഗ്യത്തിനു ഹാനികരമാണെന്ൻ മാത്രമല്ല ജീവനുപോലും ഭീഷണിയാണ്.ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റിക് മണ്ണിൻറെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു.പൊതുമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കത്തിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും കത്തിക്കുന്നു. പ്ലാസ്റിക് കത്തിച്ചാലുള്ള അപകടം നാം മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയാൽ പിന്നെ ആരും പ്ലാസ്റ്റിക് കത്തിക്കില്ല.പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള പല രാസാപദാർത്ഥങ്ങളും ജ്വലന സമയത്ത് നശിക്കുന്നില്ല. അവ പുകയിൽ ലയിച്ച് അന്തരീക്ഷത്തിലേക്കും ചാരത്തിലൂടെ മണ്ണിലേക്കും വ്യാപിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്ത് വരുന്ന മാരക വിഷങ്ങളായ ഡയോക്സിനുകളും ഫ്യൂറാനുകളും ജീവികളുടെ രോഗപ്രധിരോധ വ്യവസ്ഥയേയും അന്തസ്രാവവ്യവസ്ഥകളെയും തകിടം മറിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുമ്പോൾ വൻതോതിൽ വിഷപദാർത്ഥങ്ങൾ പുറത്ത് വരുന്നു. ഈ വിഷപദാർത്ഥങ്ങൾ ശ്വസനത്തിലൂടെയും, ഭക്ഷണത്തിലൂടെയും, ചർമത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു.ശരീരത്തിൽ പ്രവേശിച്ചാൽ ഈ വിഷപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. ക്യാൻസർ, നാഡീവികസന വൈകല്യങ്ങൾ, ശ്വാസ-കോശ-കരൾ-ത്വക്ക് രോഗങ്ങൾ, വിഷാദരോഗങ്ങൾ, മാനസികപ്രശ്നങ്ങൾ, ഹോർമോൺ തകരാറുകൾ, പ്രത്യുൽപ്പാദന തകരാറുകൾ, ജനന വൈകല്യങ്ങൾ, എൻഡോമെട്രിയോസീസ്, ആസ്മ തുടങ്ങിയ രോഗങ്ങൾ എന്നിവയ്ക്കും മറ്റ് പല അര്രോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ