ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഉഴറുന്ന കേരളം
ഉഴറുന്ന കേരളം
വ്യാധിയിത്‍ നീന്തിത്തുടിക്കുന്ന കേരളം നാടിന്റെ ഓർമ്മകൾ ഭിന്നമാകുന്നു. അർണ്ണവത്തിൽ ഉഴറും കേരള- നാടിന്റെ ഒരുമ ഉയരുന്നു ചിരിയിൽ ഉണരും കേരളമിന്ന് കണ്ണീരിൽ ഒഴുകി ചിതറുന്നു വേദനയിൽ പുളയുന്ന ഒരു ജീവിതപക്ഷിയായ് ഇഴയുന്നു. ഹൃദയത്തിൻ പാളികൾ അടരുന്നു. ജീവിത ചരിതത്തിൻ ഞരമ്പുകൾ പിളരുന്നു അടരുന്നു ഹൃത്തുകൾ കേരളപ്പൊലിമ തൻ ഇടറുന്ന നാദം കേരള ജനതതൻ വിരഹത്തിനെന്നും കാരണം വ്യാധി വ്യാധിയിൽ മുങ്ങുന്ന കേരളം മരണത്തിൽ ഇരുളുന്ന ജീവിതം അതിജീവനത്തിൻ കരങ്ങൾ നീട്ടും കേര കേരള പാരമ്പര്യം നന്മതൻ അകത്തട്ടിൻ സംസ്‌ക്കാരം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ