Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
ഒരു സായാഹ്ന നേരത്ത്
വീടിന്റെ ഉമ്മറപ്പടിമേൽ
ഏകാന്ത ചിന്തയിൽ മുഴു-
കിയിരിക്കുന്നേരം
ഞാനോർത്തു;
എത്ര സുന്ദരമീ പ്രപഞ്ചം
ലോകത്തെ തറവാടായും
എല്ലാ ജീവജാലങ്ങളെയും
തന്റെ കുടുംബമായിക്കാണുന്ന
മഹാകവിയെയും ഓർത്തു;
കാടുകൾ, മേടുകൾ, അരുവികൾ
കുന്നുകൾ, ജലാശയങ്ങൾ എല്ലാം
എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു
വൈവിധ്യേതര ജന്തുസസ്യ
പക്ഷിമൃഗാദികൾ സമ്മേളിക്കുന്ന
സുന്ദരമായ പരിസ്ഥിതി;
നിന്നെ ഞാൻ സമഭാവനയോടെ
നോക്കിക്കാണുന്നു
ഒരു വ്യക്തിത്വം ഞാൻ
നിന്നിൽക്കാണുന്നു
നിന്നെ നശിപ്പിക്കുന്നവരേ
"കാട്ടാളാ"
എന്നു വിളിക്കുന്നതാണെനിക്കിഷ്ടം.
എന്നിൽ നീ ഒരു ജീവധാരയായി മാറൂ
എന്റെ സ്പന്ദനങ്ങളിൽ,
ഹൃദയത്തുടിപ്പിൽ
ഒരു ഉൾപ്പുളകമായി നീ മാറൂ.
എന്റെ ചിന്തകളെ നീ ആശ്ലഷിക്കൂ
നിന്റെ തലോടലേറ്റ് ഞാൻ
എന്റെ ഏകാന്തത മറക്കട്ടെ
നിന്നിലേക്ക് അലിഞ്ഞുചേരാൻ
എന്നെ അനുവദിക്കൂ.
|