ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/നമുക്കു പ്രതിരോധിക്കാം
നമുക്കു പ്രതിരോധിക്കാം ലോകത്തെ മുഴുവനായി കീഴടക്കിക്കൊണ്ട് കോവിഡ്-19 എന്ന മഹാമാരി മനുഷ്യരാശിക്കുതന്നെ ഭീഷണിയായി നിലനിൽക്കുന്നു.ഇത് ലോകമെമ്പാടും പട൪ന്നുപിടിക്കുന്ന ഈഘട്ടത്തിൽ വേണ്ടത് ഭയമല്ല ജാഗ്രതയാണ്.ഈ രോഗത്തിനു ആരും മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും ഇതിനെ പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാ൪ഗ്ഗങ്ങൾ സാമൂഹികഅകലം പാലിക്കുക,ഇടക്കിടക്ക് സോപ്പോ സാനിറൈറസറോ ഉപയോഗിച്ച് കുറഞ്ഞത് ഇരുപതു സെക്കന്ട് കൈ കഴുകുക ,കണ്ണ്,മൂക്ക് വായ എന്നീ ശരീരഭാഗങ്ങളിൽ തൊടുന്നതു പരമാവധി ഒഴിവാക്കുക,പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക,ചുമയ്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ടു മൂടുക, ചുമ ജലദോഷം തൊണ്ടവേദന കടുത്തപനി എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ച പ്രതിരോധമാ൪ഗ്ഗങ്ങൾ വളരെ ഫലപ്രദമായി നമ്മുടെ നാടിനു ഗുണം ചെയ്തു.അതിൽ എടുത്തു പറയേണ്ടതു ലോക്ക്ഡൗണാണ് .രോഗത്തിന്റെ വ്യാപനം തടയാൻ ഇതു വളരെ സഹായിച്ചു.നമ്മുടെ ആരോഗ്യ പ്രവ൪ത്തകരും പൊലീസ് സേനയും ഇതിന്റെ വ്യാപനം തടയുന്നതിൽ വളരെ വലിയ പങ്കാണു വഹിച്ചിട്ടുള്ളതു.സ൪ക്കാരിന്റെ നി൪ദ്ദേശമനുസരിച്ചു മുന്നോട്ടു പോവുകയാണു വേണ്ടത്.നിപ്പയെ പ്രതിരോധിച്ചതുപോലെ കോവിഡിനെയുംനമുക്ക് ഒററക്കെട്ടായി പ്രതിരോധിക്കാം
ശ്രേയ.കെ std7 |