സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ ഒരു അവലോകനം
കൊറോണ ഒരു അവലോകനം
ഇൗ ലോകത്ത് നമ്മൾ ആദ്യമായി കേൾക്കുന്ന വാക്കുകളാണ് ലോക് ഡൗൺ,ക്വാരന്റീൻ എന്നിവ. അതിനുകാരണം ലോകത്ത് ആകമാനം പടർന്ന് പന്തലിച്ച മഹാമാരി ആയ കോവിഡ് 19എന്ന മാരകമായ രോഗമാണ്.ഇൗ കൊറോണ വൈറസ് തടയുന്നതിന്റ ഭാഗമായി ആദ്യം കേട്ടവാക്കാണ് ക്വരന്റീൻ.വിദേശത്ത് നിന്നും വരുന്നവർ നിരീക്ഷണത്തിൽ ഇരിക്കണമെന്ന വ്യവസ്ഥ . സമൂഹ വ്യാപനം തടയാനണ് ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. ബന്ധുക്കളെയോ കൂട്ടുകാരെയോ ഉറ്റവരയോ കാണാതെ നമ്മൾ ഓരോരത്തരും എപ്പോഴും വീടിലിരിപ്പാണ്. ഇതിനുമുമ്പ് ഒരു പ്രളയകാലം നമ്മൾ നേരിട്ടത് ഒറ്റകെട്ടായ് കരങ്ങൾ ചേർത്ത് പിടിച്ചാണ്. പക്ഷേ, കൊറോണയെ അതിജീവിക്കാൻ ചേർത്തു പിടിച്ച ചങ്ങല പൊട്ടിക്കുകയുണ്ടയി.കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപം ആണ്കോ വിഡ് 19.കൊറോണ എന്ന ലാറ്റിൻ പദത്തിന്റ അർത്ഥം കിരീടം എന്നാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഇത് റിപ്പോർട്ട് ചെയ്തത്. അവിടെ നിന്ന് ലോകത്താകമാനം ഇത് വ്യാപിച്ചു .നമ്മുടെ കേരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ രോഗി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ലോകത്തെ വിറപ്പിച്ച കോവിഡ് 19 എന്ന രോഗം മരണസംഖ്യ ഒരു ലക്ഷം കടന്നു. ദൈവതൂല്യർ ആയ ഡോക്ടർ മരെയും നഴ്സ് മരെയും നമ്മൾ കണ്ടുമുട്ടി . നഴ്സ് മാർ നൽകുന്ന കരുതൽ തിരിച്ചു നൽകാനുള്ള ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ട് . ലോക ആരോഗ്യ ദിനത്തിൽ അവർക്ക് ആദരമർപ്പിക്കാം. ഈ കാലങ്ങളിൽ നിപ്പ വൈറസിനെതിരായ പോരാട്ടത്തിന്റെ രക്ത സാക്ഷിയായ നഴ്സ് ലിനിയെ ഓർക്കേണ്ടതുണ്ട് .മഞ്ചാടി മുത്തും, അന്താക്ഷരിയും, ഒളിച്ചുകളിയും അങ്ങനെ ചില കളികളുമായി lockdown കഴിച്ചുകൂട്ടാം . കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പൻ ആയ ബ്രേക്ക് ദ ചെയ്‌നുമായി നമുക്ക് മുന്നോട്ട് പോകാം. ശുഭപ്രതീക്ഷയോടെ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ