എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ ഡെവിൾ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdv35338 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൊറോണ - മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

കൊറോണ - മഹാമാരി
പണ്ടു  മുതൽ അനേകം പകർച്ചവ്യാധികൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇപ്പോൾ പടർന്നു പിടിക്കുന്ന കോവിഡ്- 19, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. പുതിയതായി കണ്ടെത്തിയ സാർസ് - Cov-2 എന്ന വൈറസാണ് രോഗത്തിനു കാരണം. വൈറസ് ബാധ മൂലമുണ്ടാകുന്ന രോഗങ്ങളുടെ   തീവ്രത    പ്രാഥമികമായി നിർണ്ണയിക്കുന്നത് അതിൻ്റെ ജീവാപായ ശേഷിയുടെ അടിസ്ഥാനത്തിലാണ്.
          സാർസ് - cov-2 ൻ്റെ അപായശേഷി സാർസിൻ്റേതിനേക്കാൾ കുറവാണ്. എന്നാൽ ജാഗ്രത ആവശ്യമാണ്. രോഗിയുമായി സമ്പർക്കമുണ്ടായ എല്ലാ വരേയും പരിശോധനയ്ക്കു വിധേയമാക്കിയാൽ, വൈറസ് ബാധിച്ചിട്ടുള്ളവരിൽ തന്നെ നല്ലൊരു പങ്കിന് നിസ്സാര രോഗമേ ഉണ്ടാകൂ.
            കോവിഡ്- 19 രോഗികളെ പ്രവേശിപ്പിക്കുന്ന ആശുപത്രിയിൽ വെൻ്റിലേറ്റർ സൗകര്യമടക്കമുള്ള തീവ്രപരിചരണത്തിന് സാഹചര്യമുണ്ടാവണം. അപ്പോൾ വൈറസ് ബാധയുടെ അപായശേഷി യോടൊപ്പം ആശുപത്രിയുടെ കാര്യക്ഷമതയും മരണനിരക്ക് നിശ്ചയിക്കുന്നു.
       ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ രോഗം വ്യാപിച്ചതിൻ്റെ തോത് അമ്പരിപ്പിക്കുന്നതും വിവരണാതീതവുമാണ്. ശ്വാസക്കുഴലുകളെ ബാധിക്കുന്നതും അതിവേഗം വ്യാപിക്കുന്നതുമായ ഈ രോഗത്തിൻ്റെ വൈറസ് ഏതെന്ന് 2020 ജനുവരിയിലാണ് കണ്ടെത്തിയത്.ജനുവരി 30 നും ഫെബ്രുവരി 2 നും വുഹാനിൽ നിന്നും കേരളത്തിലെത്തിയ രണ്ട് വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അപ്പോഴേക്കും ചൈനയ്ക്ക് പുറമേയുള്ള രാജ്യങ്ങളിലേക്കും വൈറസ് എത്തിയിരുന്നു. ആ വേഗത അമ്പരപ്പിക്കുന്നതായിരുന്നു. പകർച്ചപ്പനിയുടേത് പോലെ അതിവേഗമാണ് രോഗവ്യാപനമെന്ന് വൈറസ് ഗവേഷകർ തിരിച്ചറിഞ്ഞു.
ആർഷ അനീഷ്
7 E എസ് ഡി വി ഗവ യു പി എസ് ,നീർകുന്നം ആലപ്പുഴ,അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം