എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പ്രതിരോധം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പ്രതിരോധം

വ്യക്തികൾ സ്വയമായി പാലിക്കേണ്ടതാണ് ശുചിത്വം.കൂടാതെ അനവധി ആരോഗ്യ ശീലങ്ങളും ഉണ്ട്.ഇവയെല്ലാം ശരിയായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.

ഇന്ന് സമൂഹത്തിനു ഭീഷണി ആയിരിക്കുന്നത് കൊറോണ വൈറസാണ്.ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകണം.പൊതുസ്ഥല സന്ദർശത്തിനു ശേഷം നിർബന്ധമായും കുളിച്ചതിനു ശേഷമേ വീട്ടിലെ മറ്റു കാര്യങ്ങളിൽ ഇടപെടാവൂ.സോപ്പ് ഉപയോഗിച്ച് കഴുകുന്നതിലൂടെ കൊറോണ പോലെയുള്ള വൈറസുകളെയും മറ്റ് ബാക്ടീരിയകളെയും എളുപ്പത്തിൽ നശിപ്പിക്കാൻ സാധിക്കുന്നു.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ അനേകം വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്കുമ്പോഴും ഇവ വായുവിലേയ്ക്ക് പടരുകയും അടുത്തുള്ളവരിലേയ്ക്ക് വൈറസുകൾ എത്തുകയും ചെയ്യും.വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴൊ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോൾ രോഗം മറ്റെയാളിലേയ്ക്ക പടരാം.വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടാകാം.അതിനാൽ ആ വസ്തുക്കൾ സ്പർശിച്ചാലും രോഗം പടരുന്നു.

  വ്യക്തിശുചിത്വത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് സാമൂഹിക അകലവും .ഇന്നത്തെ യുഗത്തിൽ സാമൂഹിക അകലം വളരെ കുറഞ്ഞെങ്കിലും മാനസിക അകലം വളരെ കൂടുതലാണ്.കൊറോണ നമ്മെ പഠിപ്പിച്ച പാഠം ആഘോഷങ്ങൾക്കും യാത്രകൾക്കും  ആഢംബരങ്ങൾക്കും  അടിച്ചുപൊളികൾക്കും ഒപ്പം കുറച്ചു സമയം നമുക്കു സ്വസ്ഥമാകാം.എന്റെ ചുറ്റിലും എന്റെ കുടുംബത്തിലും ഞാൻ ആയിരിക്കേണ്ട ഇടങ്ങളിലും സന്നിഹിതനാകാൻ ഞാൻ സമയം കണ്ടെത്തണം.മനസ്സുകളുടെ അടുപ്പം സൂക്ഷിച്ച്കൊണ്ട് നമുക്ക് എല്ലാം നമുക്കേകിയ ഈശ്വരനെ സ്മരിച്ച് കൊണ്ട് ഒരു പുത്തൻലോകം നമുക്ക് കെട്ടിപടുക്കാം
അഭയ ഷാജു
8 C എസ് സി ജി എച്ച് എസ്സ് കോട്ടയ്ക്കൽ മാള
മാള ഉപജില്ല
ഇരിങ്ങാലക്കുട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം