ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ഭീതിയുടെ പാതയിൽ
ഭീതിയുടെ പാതയിൽ
ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വൻ ദുരന്തമാണ് കൊറോണ എന്ന കോവിഡ് 19.പ്രളയം, നിപ എന്നീ രണ്ട് ദുരന്തങ്ങൾ നമ്മെ കടന്നു പോയെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ സാധിച്ചു. കൊറോണ എന്ന വൈറസ് നിപയേക്കാൾ പെട്ടെന്ന്പടരുന്നതിനാൽ അത് വളരെയധികം മനുഷ്യരിൽ വ്യാപിച്ചിരിക്കുകയാണ് . അതിനാൽ കൊറോണയെ ഇല്ലാതാക്കാനുള്ള മരുന്ന് ഇതുവരെയും കണ്ടു പിടിച്ചിട്ടില്ല . മനുഷ്യരാശിയുടെ നാശത്തിൻ്റെ തുടക്കമായിരിക്കാം ഇതൊക്കെ. ലോകത്തിൽ മിക്കയിടത്തും ഇത് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. നമ്മുടെ കൊച്ചു കേരളത്തിൽ കൊറോണയ്ക്കെതിരെ മരുന്നു കണ്ടു പിടിച്ചിട്ടില്ലെങ്കിലും നമുക്ക് മരണനിരക്ക് കുറയ്ക്കുവാനും വ്യാപനം തടയാനും സാധിക്കുന്നു. അതിനു കാരണം നമ്മുടെ ഒത്തൊരുമയും ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങളുമാണ് ഇതുകൊണ്ട് മറ്റു രാജ്യക്കാരും നമ്മുടെ കേരളത്തെ മാതൃകയായി കാണുന്നു . നമ്മുടെ ശക്തമായുള്ള പോരാട്ടത്തെ അളിയിക്കുവാനായി നാം രാത്രിയിൽ ദീപം തെളിയിച്ചു പ്രതിഷേധിച്ചു.അതു കൂടാതെ നാം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്.വീട്ടിലിരുന്ന് ശീലമില്ലാത്തവർ കൊറോണയെ അകറ്റാനായി സ്വന്തം താല്പര്യത്തോടെ വീട്ടിൽ തന്നെ കഴിയുകയാണ്. എല്ലാവരും വീട്ടിലിരുന്ന് സ്വന്തം കഴിവുകളെ ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് അദ്ധ്യാപകർ തങ്ങളുടെ കുട്ടികളെ മൊബൈൽ ഫോണിലൂടെ പാഠങ്ങൾ പഠിപ്പിക്കുകയാണ് .മറ്റുള്ളവർക്ക് മാതൃകയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിനും ഈ ലോകത്തലുള്ള എല്ലാവർക്കും സുഖ ദിനമുണ്ടാവട്ടെ. ഇപ്പോൾ കൊറോണയെന്ന മാരക വൈറസിൽ അകപ്പെട്ട മനുഷ്യർക്ക്മുക്തിയുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ