ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
എരുവിന്റെ മഴ
ദൈവത്തിൻ വരദാനങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നാണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്ത്വമാണ്. വികസനം എന്ന പേരിൽ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഭൂമിയും ആകാശവും സമുദ്രവുമെല്ലാം മനുഷ്യർ ഇങ്ങനെ മലിനമാക്കുന്നു. അതിന്റെ ഫലമായിട്ടാണ് തുടർച്ചയായിട്ടുളള പ്രളയം, മാത്രമല്ല അന്തരീക്ഷമലിനീകരണവും പരിസരമലിനീകരണവും. ഫാക്ടറികളും വാഹനങ്ങളും പുറപിടവിക്കുന്ന വിഷപുക നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കികൊണ്ടിരിക്കുന്നു. ഈ പുകയിൽ നിന്നുണ്ടാകുന്ന രാസവസ്തുക്കൾ ക്യാൻസർ പോലുളള മാരകരോഗങ്ങൾക്ക് കാരണമാകുന്നു. അതുപോലെത്തന്നെ ഫ്രിഡ്ജിൽ നിന്നും എയർ കണ്ടീഷണറിൽ നിന്നും ഉൽപ്പാദിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ എന്ന രാസവസ്തു ഓസോൺ പാളിയിൽ വിളളലുണ്ടാക്കുന്നു. അപകടകരമായ അൾട്രാവയലറ്റ് രഷ്മികൾ ഇത് മൂലംഭൂമിയിൽ പതിക്കാൻ ഇടയാകുന്നു.ജീവൻനിലനിൽക്കുന്നതിന് വായു എന്നതുപോലെ തന്നെ ആവശ്യമാണ് വെളളവും. എന്നാൽ ശുദ്ധജലം ഇന്നൊരു സങ്കല്പം മാത്രമായികൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളേയും അതുപോലെതന്നെ മറ്റ്ജലസ്രോതസ്സുകളും വിഷമയമാകുന്നു. ജലമലിനീകരണത്തിന്റെ തെളിവുകളായി ചാലിയാറും, വാമനപുരം നദിയും, ഭാരതപുഴയും മാറിക്കഴിഞ്ഞു. ഇത് കോളറ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു. വനനശീകരണമാണ് പരിസ്ഥിതി നാശത്തിലേക്ക് വഴി തെളിയിക്കുന്ന മറ്റൊരു വിപത്ത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു. ശബ്ദമലിനീകരണവും പരിസരമലിനീകരണത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഉച്ചഭാഷിണികളും, വാഹനങ്ങളു, യന്ത്രങ്ങളും നമുക്കു ചുറ്റും സദാ ശബ്ദം പുറപ്പെടുവിക്കുന്നു. ഇതിന്റെ ഫലമായി കേൾവിക്കുറവ്, രക്തസമ്മർദം, ഹൃദയാഘാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. മലിനീകരണം ലഘൂകരിക്കാനുളള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടങ്കിലും അവയെല്ലാം പൂർണമായും ഫലപ്രദമാണെന്ന് കരുതരുത്. പരിസ്ഥിതിമലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ച്ചിട്ടുണ്ട്. ജൂൺ അഞ്ച് ലോകപരിസ്ഥിദിനമായി ആചരിക്കുന്നുണ്ട്. പരിസ്ഥിതിക്ക് നേരെയുളള മനുഷ്യന്റെ കടന്നുകയറ്റത്തിനൽ നമ്മുടെ തലമുറ മാത്രമല്ല, ഭാവി തലമുറയേയും ഇത് ബാധിക്കുമെന്ന് നാമോർക്കണം. അതുകൊണ്ടുതന്നെ ദൈവം തന്ന ഈ വരദാനത്തെ നമുക്ക് സൂക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ