ഉയരുന്ന ആരവങ്ങൾ വളരുന്ന സൗഹൃദങ്ങൾ അതിരറ്റ വിസ്മയങ്ങൾ ഇന്നിവിടെ.... തഴുകുന്ന കാറ്റിനും പുണരുന്ന കുളിരിനും നനയുന്ന മഴയ്ക്കുമിവിടെ കഥയേറെ.... നോവിന് ചിരി നൽകാൻ വെയിലിന് തണലേകാൻ കൈകോർത്തൊരുമിക്കാം ഇന്നിവിടെ.... ഒന്നിക്കുമാഘോഷങ്ങൾ അലയടിക്കുമാവേഷങ്ങൾ സൗഹൃദങ്ങൾക്കുമിവിടെ മധുവേറെ.... നാളുകൾ മറഞ്ഞുപോയി ഇരുളിൽ.... ഓർമ്മകൾ വിരിയവെ മനസ്സിൽ.... ഏകയായ് നിൽപ്പൂ ഞാനീ വീഥിയിൽ.... തിരിച്ചു നടക്കുവാൻ കഴിഞ്ഞെങ്കിൽ.... ഈ വിദ്യാലയത്തിനംശമാകാൻ കഴിഞ്ഞെങ്കിൽ....