സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയം

ഉയരുന്ന ആരവങ്ങൾ
വളരുന്ന സൗഹൃദങ്ങൾ
അതിരറ്റ വിസ്മയങ്ങൾ ഇന്നിവിടെ....
തഴുകുന്ന കാറ്റിനും
പുണരുന്ന കുളിരിനും
നനയുന്ന മഴയ്ക്കുമിവിടെ കഥയേറെ....
നോവിന് ചിരി നൽകാൻ
വെയിലിന് തണലേകാൻ
കൈകോർത്തൊരുമിക്കാം ഇന്നിവിടെ....
ഒന്നിക്കുമാഘോഷങ്ങൾ
അലയടിക്കുമാവേഷങ്ങൾ
സൗഹൃദങ്ങൾക്കുമിവിടെ മധുവേറെ....
നാളുകൾ മറഞ്ഞുപോയി ഇരുളിൽ....
ഓർമ്മകൾ വിരിയവെ മനസ്സിൽ....
ഏകയായ് നിൽപ്പൂ ഞാനീ വീഥിയിൽ....
തിരിച്ചു നടക്കുവാൻ കഴിഞ്ഞെങ്കിൽ....
ഈ വിദ്യാലയത്തിനംശമാകാൻ കഴിഞ്ഞെങ്കിൽ....

ഷബ്നം
8 C സെന്റ്.മേരീസ്എ.ഐ.ജി.എച്ച്.എസ്.ഫോർട്ടുകൊച്ചി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത