എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ലോക മാനവരാശിക്ക് തന്നെ അപകടമായിട്ടാണ് കൊറോണ അഥവാ കോവിഡ് 19എന്ന വൈറസ് നമ്മുടെ ഇടയിൽ പടർന്നുപിടിച്ചത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ് കൊറോണവൈറസിന്റെ ഉത്ഭവം.രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്.തൊണ്ടവേദന പനി,ജലദോഷം എന്നിവയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ.അമേരിക്ക,യൂറോപ്പ് ,യു എ ഇ, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇത് പിടിയമർത്തിക്കഴിഞ്ഞു.നമ്മുടെ കൊച്ചു സംസ്ഥാനത്തിലും ഇത് പടർന്നുതുടങ്ങിയെങ്കിലും ലോക്ക് ഡൗൺപോലുള്ള പ്രവർത്തനങ്ങൾ സമൂഹ വ്യാപനം തടയുന്നതിന് വൻതോതിൽ സഹായിക്കുന്നുണ്ട്.സാമൂഹ്യ അകലം പാലിക്കുക എന്നതാണ് രോഗം വരാതിരിക്കുവാനുള്ള ഒരു പ്രധാന പ്രതിവിധി.

അസുഖം ബാധിച്ചവ്യക്തി സഞ്ചരിച്ച സ്ഥലവും മറ്റും കണ്ടുപിടിച്ച് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടു പിടിച്ച് പതിനാല് ദിവസം നിരീക്ഷിച്ച് രോഗം പൂർണ്ണമായും ഇല്ലാതാക്കുന്ന ചികിത്സാ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. വ്യക്തി ശുചിത്വമാണ് രോഗം പകരാതിരിക്കുവാനുള്ള മറ്റൊരു പ്രതിവിധി.കൈകൾ എപ്പോഴും സോപ്പോ ഹാൻഡ്‍വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. നാം ഈ മഹാമാരിയെ പ്രതിരോധിക്കുക തന്നെ ചെയ്യും

ആദിത്യൻ പി ആർ
6 B എസ് ഡി പി വൈ ബി എച്ച് എസ്,പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം